സ്വാതന്ത്ര്യ ദിനം ചെങ്കോട്ടയിൽ മാത്രമല്ല, പലയിടങ്ങളിലും ത്രിവർണ പതാകകൾ ഉയർന്നു പറക്കുന്ന കാഴ്ചകൾ സാധാരണമായിരുന്നു. എന്നാൽ കൊവിഡ് വിട്ടൊഴിയാത്തതിനാൽ നിയന്ത്രണങ്ങളോടെയുള്ള ആഘോഷപരിപാടികൾ മാത്രമേ ഇത്തവണയുമുള്ളു. കഴിഞ്ഞ വർഷവും നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ടായിരുന്നു സ്വാതന്ത്ര്യ ദിനം ആചരിച്ചത്. അകലം പാലിച്ചും മാസ്ക് ഉപയോഗിച്ചുമുള്ള രണ്ടാമത്തെ സ്വാതന്ത്ര്യ ദിനം.
ആഘോഷങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിലും പ്രിയപ്പെട്ടവർക്ക് ആശംസകൾ നൽകാൻ മറക്കേണ്ട. ഇതാ സ്വാതന്ത്ര്യ ദിനത്തിൽ മറ്റുള്ളവർക്ക് നൽകാവുന്ന ചില ആശംസകൾ.
നമുക്ക് മുൻപേ നടന്നവരുടെ ധീരതയാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് ആധാരം. ത്രിവർണ്ണ പതാക തരംഗമാകട്ടെ …എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ!
ഈ സ്വാതന്ത്ര്യ ദിനം നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ സമാധാനവും ഐക്യവും സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കാം. !
നാനാത്വത്തിലും ഏകത്വം നിലനിൽക്കുന്ന രാജ്യമാണ് നമ്മുടെത്. ‘ഇന്ത്യ’ എന്ന ആശയത്തെ വിഭജിക്കാൻ ഒന്നിനെയും അനുവദിക്കരുത്. സ്വാതന്ത്ര്യദിനാശംസകൾ!
നമ്മുടെ മഹത്തായ രാഷ്ട്രത്തെ അഭിവാദ്യം ചെയ്യാനും ഒരു ഇന്ത്യക്കാരനാണെന്ന അഭിമാനത്തോടെയും നമുക്ക് ഒരുമിക്കാം. സ്വാതന്ത്ര്യദിനാശംസകൾ!
ഒരു ഇന്ത്യക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു, എന്റെ രാജ്യത്തിന്റെ സംസ്കാരത്തെ ബഹുമാനിക്കുന്നു. സ്വാതന്ത്ര്യദിനാശംസകൾ…
രാഷ്ട്രത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികർക്ക്, അവരെ അതിനായി രൂപപ്പെടുത്തിയ അമ്മമാർക്ക് … ഈ സ്വാതന്ത്ര്യദിനത്തിൽ അവർക്ക് ഒരു ബിഗ് സല്യൂട്ട്!
സ്വാശ്രയം, സ്വയം പര്യാപ്തത..അതാണ് നമ്മുടെ സ്വപ്നങ്ങളുടെ ഇന്ത്യ. ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്ത് അത് സാധ്യമാക്കാം!