കണ്ണൂർ: കണ്ണൂർ സി.പി.എമ്മിൽ 17 പേർക്കെതിരേഅച്ചടക്ക നടപടി. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ആന്തൂർ നഗരസഭയുടെ മുൻ ചെയർ പേഴ്സണുമായപി.കെ. ശ്യാമളയെ സൈബറിടങ്ങളിൽ അപമാനിച്ചതിനാണ് 17 പേർക്കെതിരേപാർട്ടിഅച്ചടക്ക നടപടി സ്വീകരിച്ചത്. ഇതിൽ 15 പേർക്ക്പരസ്യ ശാസനയുണ്ട്.രണ്ടു പേരെ സസ്പെൻഡുംചെയ്തു.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി പരിധിയിൽ പെടുന്ന 17 പേർക്കെതിരേയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ഏരിയാ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കാണ് നടപടി. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ.
പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളായിരുന്നു അച്ചടക്ക നടപടിക്കാധാരം. കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് സാജൻ ആത്മഹത്യ ചെയ്യുന്നത്. ഇതിൽ പി. കെ ശ്യാമളയ്ക്ക് വീഴ്ചപറ്റി എന്ന ആരോപണം നിരവധി കോണിൽ നിന്നുഉയർന്നിരുന്നു. പാർട്ടിക്കുള്ളിലും ഇത് ചർച്ചയായി. ഇതിന് പിന്നാലെ പി.കെ. ശ്യാമളയ്ക്കെതിരേസൈബറിടങ്ങളിൽ വ്യാപകമായ രീതിയിൽ മോശമായ ഭാഷയിലും വിമർശിക്കുന്ന രീതിയിലും കമന്റിട്ടു എന്നതാണ് പ്രധാനമായും ഇവരിൽ ഉന്നയിക്കുന്ന കുറ്റം.
പരാതി ഉയർന്നുവന്ന സാഹചര്യത്തിൽ എ.എൻ ഷംസീർ എം.എൽ.എ, ടി.ഐ മധുസൂദനൻ, എൻ. ചന്ദ്രൻ തുടങ്ങിയ മൂന്ന് നേതാക്കളെ വെച്ച്അന്വേഷണ കമ്മീഷൻ പാർട്ടി രൂപീകരിച്ചിരുന്നു. അന്വേഷണ കമ്മീഷന്റെഅന്വേഷണത്തിന് ശേഷമാണ് നടപടി.
ഇവർ പി.കെ ശ്യാമളയ്ക്കെതിരേസാമൂഹിക മാധ്യമങ്ങൾപോസ്റ്റ് ചെയ്തു എന്ന് മാത്രമല്ല പാർട്ടിക്കും സി.പി.എം.നേതാക്കൾക്കുമെതിരെയുള്ള പോസ്റ്റിൽ ലൈക്കും ചെയ്തുവെന്ന് പാർട്ടി നിയമിച്ചഅന്വേഷണ കമ്മീഷൻ കണ്ടെത്തി. തുടർന്നായിരുന്നു നടപടി.
Content Highlights: Disciplinary action against 17 members of Kannur CPM














