കോട്ടയം> ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണംകെട്ടിയ രുദ്രാക്ഷമാല കാണാതായി. ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ എന്നും അണിയിക്കുന്ന തിരുവാഭരണമാണിത്. ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു.തിരുവാഭരണ കമ്മീഷണർ എസ് അജിത്കുമാറാണ് അന്വേഷിക്കുന്നത്.
പുതിയ മേൽശാന്തി മേൽശാന്തിയായി പത്മനാഭൻ സന്തോഷ് ചുമതലയേറ്റത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് സംഭവം പുറത്ത് അറിഞ്ഞത്. ക്ഷേത്രത്തിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് മാനേജർ വഴിപാടായി നൽകിയതാണ് മാല.
പുതിയ മേൽശാന്തി കഴിഞ്ഞമാസമാണ് ചുമതലയേറ്റത്. തുടര്‍ന്നാണ് തിരുവാഭരണങ്ങളുടെയും പൂജസാമഗ്രികളുടെയും കണക്കെടുത്തത്.