ഫ്ളോറിഡ (യുഎസ്)> വീഡിയോ കോൾ ചെയ്യുന്നതിനിടെ കുഞ്ഞിന്റെ വെടിയേറ്റ് അമ്മ മരിച്ചു. സെൻട്രൽ ഫ്ളോറിഡയിൽ ഇരുപത്തിയൊന്നുകാരിയായ ഷമായ ലിൻ ആണ് മരിച്ചത്.
ജോലി സംബന്ധമായി വീഡിയോ കോൾ ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. വീഡിയോ കോളിലുണ്ടായിരുന്ന ആൾ വെടിയൊച്ച കേൾക്കുകയും പിറകിൽ കുഞ്ഞിനെ കാണുകയും ചെയ്തു. പിന്നീട് യുവതി കോളിലേക്ക് തിരിച്ചുവന്നില്ല. ഇതോടെ ഇദ്ദേഹം അടിയന്തര നമ്പരിൽ വിവരം അറിയിച്ചു.
ഓഫീസർമാരും പാരാമെഡിക്കൽ ജീവനക്കാരും എത്തുമ്പോൾ യുവതി തലയ്ക്ക് വെടിയേറ്റ് കിടക്കുകയായിരുന്നു. ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. അപ്പാർട്ട്മെന്റിൽ സുരക്ഷിതമല്ലാതെ ഇട്ടിരുന്ന തോക്ക് കുഞ്ഞ് കൈകാര്യം ചെയ്യുമ്പോൾ വെടി പൊട്ടുകയായിരുന്നു.