ലണ്ടൻ
റൊമേലു ലുക്കാക്കു ഇനി ചെൽസിക്കായി ഗോളടിക്കും. ഇന്റർ മിലാനിൽനിന്ന് 1000 കോടി രൂപയ്ക്കാണ് ചെൽസി മുന്നേറ്റക്കാരനെ സ്വന്തമാക്കിയത്. അഞ്ച് വർഷത്തേക്കാണ് കരാർ. 2011 മുതൽ 2014 വരെ ചെൽസിയിലായിരുന്നു ലുക്കാക്കു. പിന്നീട് എവർട്ടൺ, മാഞ്ചസ്റ്റർ യുണെെറ്റഡ് ടീമുകൾക്കായും കളിച്ചു. രണ്ട് സീസണായി ഇന്ററിലാണ്. കഴിഞ്ഞ സീസണിലെ ഇറ്റലിയിലെ മികച്ച ഗോൾവേട്ടക്കാരനായിരുന്നു ഇരുപത്തെട്ടുകാരൻ. 24 ഗോളടിച്ചു.
ടിമോ വെർണർ, ടാമ്മി എബ്രഹാം തുടങ്ങിയ മുന്നേറ്റക്കാർ പോയ സീസണിൽ ചെൽസിക്കായി മിന്നിയിരുന്നില്ല. ഇതോടെയാണ് ലുക്കാക്കുവിനെ പൊന്നുംവിലയ്ക്ക് ടീം വാങ്ങിയത്. ടീമിനായി മികച്ച പ്രകടനം നടത്തുമെന്ന് ബൽജിയം താരം പ്രതികരിച്ചു.