അങ്കാര
തുർക്കിയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 27 ആയി. 10 മൃതദേഹംകൂടി കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണിത്. ബാർട്ടിൻ, കാസ്തമോനു, സിനോപ്, സാംസൻ എന്നീ പ്രദേശങ്ങളിലെ വീടുകളും പാലങ്ങളും തകർന്നു. ആളുകളെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. ബാർട്ടിനിൽ എൺപതുകാരിയെ കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.