തിരുവനന്തപുരം: സംസ്ഥാനത്തെ അതിർത്തി ചെക്ക്പോസ്റ്റുകളിൽവിജിലൻസിന്റെ മിന്നൽ പരിശോധന. ഉദ്യോഗസ്ഥർ കൈക്കൂലി ഇടപാടിനായി വാക്കി ടോക്കികൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. വാളയാർചെക്ക്പോസ്റ്റിലെ മോട്ടോർ വാഹന വകുപ്പ്ഉദ്യോഗസ്ഥരിൽ നിന്ന് മൂന്ന് വാക്കിടോക്കികൾ വിജിലൻസ് പിടിച്ചെടുത്തു.
ഏജന്റുമാരുമായുള്ള ആശയ വിനിമയത്തിനാണ് വാക്കി ടോക്കികൾ ഉപയോഗിക്കുന്നത്. മൊബൈൽ ഫോൺ ഒഴിവാക്കി വാക്കി ടോക്കികൾ ഉപയോഗിക്കുന്നതിലൂടെ തെളിവുകൾ കണ്ടെത്താനാവില്ല.
കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപത്തെ മരത്തിന്റെ ചുവട്ടിൽ നിന്നും മോശവലിപ്പിൽ നിന്നുംകൈക്കൂലി പണം വിജിലൻസ് കണ്ടെത്തി. വയനാട്, തിരുവനന്തപുരം ജില്ലകളിലെ അതിർത്തി ചെക്ക്പോസ്റ്റുകളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. പല ചെക്ക്പോസ്റ്റുകളിലും ഉദ്യോഗസ്ഥർ കൃത്യസമയത്ത് എത്തുന്നില്ലെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
ചെക്ക്പോസ്റ്റുകളിലൂടെ അമിതഭാരം കടത്തിവന്ന വാഹനങ്ങൾക്ക് വിജിലൻസ് പിഴ ഈടാക്കി. ഓപ്പറേഷൻ റഷ് നിർമൂലൻ എന്ന പേരിലായിരുന്നു വിജിലൻസ് മേധാവി സുദേഷ് കുമാറിന്റെ നിർദേശപ്രകാരമുള്ള പരിശോധന നടന്നത്. വിശദമായ റിപ്പോർട്ട് സർക്കാരിന് അയച്ചുകൊടുക്കുമെന്നും വിജിലൻസ് ഡയറക്ടർ അറിയിച്ചു.