കൊച്ചി> ഐഎസ്ആർഒ ചാരക്കേസിൽ ഗുജറാത്ത് ഡിജിപി ആർ ബി ശ്രീകുമാറിന് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണനെയും മറ്റുള്ളവരെയും ചാരക്കേസിൽ കുടുക്കാനുള്ള ഗൂഡാലോചന നടത്തിയെന്ന കേസിൽ ഏഴാമത്തെ പ്രതിയാണ് ആർ ബി ശ്രീകുമാർ.
മുൻ ഇന്റലിജൻസ് ബ്യൂറോ ഓഫീസർ പിഎസ് ജയപ്രകാശ്, രണ്ട് മുൻ പോലീസുകാരായ എസ് വിജയൻ, തമ്പി എസ് ദുർഗ ദത്ത് എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചു.