പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി പി ശശീന്ദ്രൻ മുഖേനയാണ് ഹര്‍ജി നൽകുക.
കേസിൽ എംവിഡി കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി എസിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പിഴ തുകയായ 42,400 രൂപ ഒടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയിൽ എംവിഡി കുറ്റപത്രം നൽകിയത്.
1988 ലെ മോട്ടര്‍ വെഹിക്കിൾ ഡിപ്പാര്‍ട്ടുമെന്റ് നിയമവും, കേരള മോട്ടോർ നികുതി നിയമവും ലംഘിച്ചുവെന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്.
അതേസമയം, ഇ ബുൾ ജെറ്റ് സഹോദരങ്ങൾ ആർടിഒ ഓഫീസിൽ എത്തി ബഹളം വച്ച അന്ന് തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയവർ കുടുങ്ങുമെന്നാണ് സൂചന. ഇവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ജാമ്യം ലഭിച്ചതിന് പിന്നാലെ ബുധനാഴ്ച ലിബിനെയും എബിനെയും നാല് മണിക്കൂറോളം അന്വേഷണം സംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിലെ ഉള്ളടക്കത്തെക്കുറിച്ചായിരുന്നു പ്രധാനമായും ചോദിച്ചറിഞ്ഞത്.
തോക്ക് ഉയര്‍ത്തിപ്പിടിച്ചും കഞ്ചാവ് ചെടി കാണിച്ചും ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പലതും യാത്രക്കിടയിൽ കേരളത്തിന് പുറത്ത് ചിത്രീകരിച്ചതെന്നാണ് ഇവർ പറഞ്ഞത്. ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഇവരുടെ യൂട്യൂബ് ചാനൽ വഴി നിയമവിരുദ്ധ കാര്യങ്ങൾ പ്രോത്സാഹിപ്പിച്ചതായും പൊലീസ് പറയുന്നു.
സഹോദരങ്ങളുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണും ക്യാമറയും ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഏഴ് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിട്ടുള്ളത്.