കൊല്ലം
മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി ഗുണഭോക്താക്കളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ നിർദേശം. മൂന്നുവർഷമായി പദ്ധതിക്ക് പണം അനുവദിക്കാത്തതിനു പുറമെയാണ് മത്സ്യത്തൊഴിലാളികളുടെ എണ്ണവും പലമടങ്ങ് കുറയ്ക്കുന്നത്. സംസ്ഥാനത്ത് പ്രതിവർഷം ശരാശരി 1,88,000 തൊഴിലാളികൾക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുന്നത്. നീലവിപ്ലവം പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതി പ്രധാനമന്ത്രി മത്സ്യസമ്പാദ്യ യോജനയിലേക്കു മാറ്റിയാണ് അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത്. ഇതനുസരിച്ച് ബിപിഎൽ വിഭാഗങ്ങളിലെ 40,000 പേർക്കു മാത്രമായി ആനുകൂല്യം പരിമിതപ്പെടും.
മത്സ്യത്തൊഴിലാളികളിൽ സമ്പാദ്യശീലം വളർത്താനും ദാരിദ്ര്യം ലഘൂകരിക്കാനുമായി 19-92ൽ ആണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയിലേക്ക് കേന്ദ്രസർക്കാർ 2018 മുതൽ 2020 വരെ പണം അനുവദിച്ചിരുന്നില്ല. കേന്ദ്രം നൽകാനുള്ളത് 72.75 കോടി രൂപയാണ്. 2018 –-19ൽ 83.8 കോടിയും 2019–-20ൽ 281 കോടിയും 20–-21ൽ 267.4 കോടിയും കുടിശ്ശികയുണ്ട്. 2014 –-15ൽ നൽകാനുള്ളത് 95.31 കോടി. ഈ കാലയളവിൽ കേന്ദ്രവിഹിതം കൂടി സംസ്ഥാന സർക്കാർ നൽകി പദ്ധതി മുടക്കമില്ലാതെ നടപ്പാക്കി. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെയാണ് സംസ്ഥാന സർക്കാർ തുക നൽകുന്നത്.
കടലിൽപോകുന്ന മത്സ്യത്തൊഴിലാളികൾക്ക് സീസൺ അല്ലാത്ത മെയ-്- മുതൽ ജൂലൈ വരെയും ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് ജൂലൈ മുതൽ സെപ്തംബർ വരെയും 4500 രൂപ വീതമാണ് നൽകുന്നത്-്-. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതം 1500രൂപ വീതമാണ്. ബാക്കി ഗുണഭോക്തൃവിഹിതമാണ്.