Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

അച്ചടക്കവും ആത്മസമർപ്പണവും: ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ പ്രതിരോധിച്ച രോഹിത്, രാഹുൽ ഫോർമുല

by NEWS DESK
August 13, 2021
in SPORTS
0
അച്ചടക്കവും-ആത്മസമർപ്പണവും:-ലോർഡ്‌സിൽ-ഇംഗ്ലണ്ടിനെ-പ്രതിരോധിച്ച-രോഹിത്,-രാഹുൽ-ഫോർമുല
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ഒരു ദശകത്തിനിടയിൽ ആദ്യമായാണ് ടോസ് ലഭിച്ചു ബോളിങ് തിരഞ്ഞെടുക്കുന്ന ടീമിന് ആദ്യ മണിക്കൂറിൽ വിക്കറ്റ് നേടാൻ കഴിയാതെ പോകുന്നത്. ന്യൂ ബോൾ ഭീഷണിയെ അതിസമ്മർദ്ദമായി നേരിട്ട രോഹിത് ശർമയും (83) കെഎൽ രാഹുൽ (127*) ചേർന്നാണ് ഇത് സാധ്യമാക്കിയത്. ഇവരുടെ കൂട്ടുകെട്ട് ലോർഡ്‌സിൽ പുതിയൊരു ചരിത്രം കുറിക്കുകയും ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോർഡ്‌സിൽ ടെസ്റ്റിൽ സെഞ്ചുറി ഓപ്പണിംഗ് കൂട്ടുകെട്ട് ഉണ്ടാകുന്ന ആദ്യ ഇന്ത്യൻ ഓപ്പണിംഗ് ജോഡി എന്നതാണ് അത്.

പരീക്ഷണം നിറഞ്ഞ സാഹചര്യത്തിൽ ബാറ്റ് വീശേണ്ടിവന്നപ്പോൾ, ഇന്ത്യൻ ഓപ്പണർമാർ അവരുടെ അവരുടെ സ്വാഭാവിക ആക്രമണ ശൈലി ഒഴിവാക്കുകയും കളിയുടെ ആദ്യ അരമണിക്കൂർ കഠിനമായ രീതിയിൽ പ്രതിരോധം തീർക്കുകയും ചെയ്തു. ആദ്യ 10 ഓവറിൽ 11 റൺസ് മാത്രമാണ് ഇരുവരും ചേർന്ന് നേടിയത്, അതിൽ ഒരു വിക്കറ്റും നഷ്ടമാക്കിയില്ല എന്നതാണ് പ്രധാനം. കളിയുടെ ആദ്യ മണിക്കൂറിൽ, ജെയിംസ് ആൻഡേഴ്സണിന്റെയും ഒല്ലി റോബിൻസണിന്റെയും ന്യൂ ബോൾ സ്പെല്ലിനെ നേരിടാൻ രോഹിത്തും രാഹുലും അവരുടെ ടെക്‌നിക്കുകളിൽ വിശ്വസിച്ചു.

അനാവശ്യ ഷോട്ടുകളോ മോശം കാൽ ചലനങ്ങളോ അവർ നടത്തിയില്ല. ഏറ്റവും പ്രാഥമികമായി ചെയ്യേണ്ടത് മാത്രമാണ് അവർ ചെയ്തത്. “തല നേരെ നിർത്തി ഒരു പന്തും നോക്കി ബോൾ ബാറ്റിലേക്ക് എത്തുന്നതും കാത്ത് പതിയെ കളിക്കുന്ന രീതി. ഇത് തന്നെയാണ് രണ്ടു പേർക്കും ഗുണം ചെയ്തത്. ഓഫ് സ്റ്റമ്പിന് പുറത്തു പോകുന്ന പന്തുകൾ ഒഴിവാക്കിയും, രണ്ടു വശത്തേക്കും തിരിയുന്ന പന്തുകൾ ശ്രദ്ധയോടെ വീക്ഷിച്ചും അവർ പരീക്ഷണ ഘട്ടത്തെ അതിസമ്മർദ്ദമായി മറികടന്നു.

മത്സരത്തിലെ ആദ്യ ബൗണ്ടറി എത്തിയത് സാം കരന്റെ 13 -ാം ഓവറിലാണ്. ആ ഓവറിൽ ആക്രമിക്കാൻ തീരുമാനിച്ച രോഹിത് നാല് ഫോറുകൾ നേടി. അതോടെ സമ്മർദ്ദം ഇംഗ്ലണ്ട് ബോളർമാർക്ക് മുകളിലായി. സാം കരന്റെ സ്വിങ്ങിനെ പ്രതിരോധിക്കാൻ ക്രീസിനു ഏകദേശം 25 സെൻറിമീറ്റർ പുറത്തായാണ് രോഹിത് ബാറ്റ് ചെയ്‌തത്‌.

ബൗണ്ടറിക്ക് ശേഷം ആദ്യം പതിയെ കളിച്ച രോഹിത് നല്ല തുടക്കങ്ങളെ വലിയ സ്കോറിലേക്ക് എത്തിക്കാൻ കഴിയാതെ പോകുന്ന പതിവ് രീതി തിരുത്തി 145 പന്തിൽ നിന്നും 83 റൺസ് നേടി.

അതിനിടയിൽ വിക്കറ്റിന് നേരെ പന്ത് എറിഞ്ഞ് ലെഗ് സൈഡിൽ കൂടുതൽ റൺസ് നേടാനുള്ള അവസരം ഇംഗ്ലണ്ട് ബോളർമാർ രോഹിതിന് നൽകുകയും ചെയ്‌തു. രോഹിതിന്റെ പകുതിയിലേറെ റൺസും വന്നത് ലെഗ് സൈഡിൽ നിന്നാണ്.

ഇന്നിങ്‌സ് നീങ്ങുന്നതിനനുസരിച്ചു രോഹിതിന്റെ സ്ട്രൈക്ക് റേറ്റ് കൂടോയെങ്കിലും മറുവശത്ത് രാഹുൽ നിലയുറപ്പിച്ചു ഓരോ പന്തും ശ്രദ്ധിച്ചാണ് കളിച്ചത്. ഒരു സമയത്ത് രോഹിത് 81 (122 പന്തിൽ നിന്നും) റൺസിൽ ബാറ്റ് ചെയ്യുമ്പോൾ രാഹുലിന്റെ സ്കോർ 18 (95 പന്തിൽ നിന്നും) റൺസായിരുന്നു. 18.95 ആയിരുന്നു സ്ട്രൈക്ക് റേറ്റ്.

Also read: India vs England 2nd Test, Day 1: രാഹുലിന് സെഞ്ചുറി; ഇന്ത്യയ്ക്ക് മികച്ച നിലയിൽ

ഇന്ത്യ ആദ്യ വിക്കറ്റിൽ 100 റൺസ് തികയ്ക്കാൻ സഹായകമായത് ഇവർക്കിടയിലെ കെമിസ്ട്രിയാണ്. 2010 ഡിസംബറിൽ സെവാഗും ഗംഭീറും ചേർന്ന് ദക്ഷിണാഫ്രിക്കയിൽ നേടിയ 137 റൺസായിരുന്നു ഇന്ത്യയുടെ വിദേശത്തെ സെഞ്ചുറി തികച്ച അവസാന ഓപ്പണിങ് കൂട്ടുകെട്ട്. ഏകദേശം 11 വർഷത്തിനു ശേഷമാണ് ഇന്ത്യ അടുത്ത സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കുന്നത്.

തന്റെ എട്ടാം സെഞ്ചുറിയിലേക്ക് അടുക്കുന്നതിനിടയിലാണ് രോഹിതിനെ ആൻഡേഴ്സൺ വീഴ്ത്തിയത്. രോഹിതിന്റെ ബാറ്റിനെ മറികടന്ന ആൻഡേഴ്സന്റെ പന്ത് ഓഫ് സ്റ്റമ്പ് ഇളക്കുകയായിരുന്നു. 126 റൺസിന്റെ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് അതോടെ അവസാനിക്കുകയായിരുന്നു.

The post അച്ചടക്കവും ആത്മസമർപ്പണവും: ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ പ്രതിരോധിച്ച രോഹിത്, രാഹുൽ ഫോർമുല appeared first on Indian Express Malayalam.

Previous Post

‘മദ്രാസ് ഐ.ഐ.ടിയില്‍ ബ്രാഹ്മണാധിപത്യം’; ദേശീയ ഒ.ബി.സി കമ്മീഷന് പരാതി നൽകിയെന്ന് വിപിൻ പുതിയേടത്ത്

Next Post

‘മകൾക്കൊപ്പം’: സ്ത്രീധന വിരുദ്ധ പോരാട്ടത്തിന് പ്രതിപക്ഷ നേതാവിൻ്റെ ഹെൽപ് ലൈൻ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
‘മകൾക്കൊപ്പം’:-സ്ത്രീധന-വിരുദ്ധ-പോരാട്ടത്തിന്-പ്രതിപക്ഷ-നേതാവിൻ്റെ-ഹെൽപ്-ലൈൻ

'മകൾക്കൊപ്പം': സ്ത്രീധന വിരുദ്ധ പോരാട്ടത്തിന് പ്രതിപക്ഷ നേതാവിൻ്റെ ഹെൽപ് ലൈൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.