കൊച്ചി > കോവിഡ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികള്ക്ക് സഹായഹസ്തവുമായി പ്രമുഖ ബില്ഡറായ അസറ്റ് ഹോംസ്. യുഎഇ മലയാളികള്ക്കായി അസറ്റ് ഹോംസ് പ്രഖ്യാപിച്ച സലാം ദുബായ് പദ്ധതിയാണ് മികച്ച പ്രതികരണമുണ്ടാക്കി പുതിയ സേവനമാതൃക കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച അസറ്റ് ഹോംസിന്റെ ബ്രാന്ഡ് അംബാസഡര് പൃഥ്വിരാജ് പ്രഖ്യാപിച്ച സലാം ദുബായിലേയ്ക്ക് ഇതിനകം വിവിധ ആവശ്യങ്ങളുമായി നിരവധിപേർ ബന്ധപ്പെട്ടിട്ടുണ്ട്.
തൃശൂര് വെസ്റ്റ് കൊരട്ടിയിലുള്ള തന്റെ 74 വയസ്സു പ്രായം ചെന്ന മാതാവ് റോസിയ്ക്ക് കോവിഡ് വാക്സിന് ലഭ്യമാക്കാന് കഴിയുമോ എന്നു ചോദിച്ച് ദുബായില് ജോലി ചെയ്യുന്ന റിജോ ജോസഫാണ് സലാം ദുബായിലേയ്ക്ക് വിളിച്ച ആദ്യ ആളുകളിലൊരാള്. ഏഴു മാസം പ്രായമുള്ള കൈക്കുഞ്ഞിനേയും കൂട്ടി അമ്മയോടൊപ്പം വാക്സിനെടുക്കാന് ചെല്ലാന് സാധിക്കാത്തതായിരുന്നു റിജോയുടെ ഭാര്യ അഞ്ജനയുടെ പ്രശ്നം. അസറ്റ് ഹോംസിൽനിന്ന് അമ്മയെ കൊണ്ടുപോയി വാക്സിനെടുത്ത് തിരികെ കൊണ്ടുവന്നാക്കി.
തൃശൂരിലുള്ള തന്റെ ഗര്ഭിണിയായ ഭാര്യ അമൃത ആവശ്യപ്പെട്ട കുങ്കുമപ്പൂ എത്തിയ്ക്കാന് കഴിയുമോ എന്നതായിരുന്നു ദുബായില് ജോലി ചെയ്യുന്ന ശ്രീക്കുട്ടന് സലാം ദുബായിയോട് വിളിച്ച് ചോദിച്ചത്. വിളിച്ചതിന്റെ രണ്ടാം ദിവസം തൃശൂരിലെ വീട്ടില് കുങ്കുമപ്പൂവെത്തി. ‘ഭാര്യയുടെ ആഗ്രഹം നിറവേറ്റാന് പല വഴികളും നോക്കിയിരുന്നു. ഒന്നും നടക്കാതെ വന്നപ്പോഴാണ് അസറ്റ് ഹോംസിന്റെ പരസ്യം കണ്ടത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ ടച്ചിംഗ് ആയ ഒരനുഭവമായി. അസറ്റ് ഹോംസിന് നന്ദി,’ ശ്രീക്കുട്ടന് അയച്ച വിഡിയോ സന്ദേശത്തില് പറയുന്നു.
മുന്പ് പരിചയിച്ചിട്ടില്ലാത്ത വെല്ലുവിളികളാണ് കഴിഞ്ഞ ഒരു വര്ഷമായി പ്രവാസികള് നേരിടുന്നതെന്ന് അസറ്റ് ഹോംസം എംഡി സുനില് കുമാര് വി പറഞ്ഞു. കോവിഡ് എല്ലാവരേയും ബാധിച്ചിട്ടുണ്ട്. എന്നാല് പ്രവാസികള്ക്ക് ഇത് ഇരട്ട പ്രഹരമാണ്. പലരുടേയും കുടുംബാംഗങ്ങള് നാട്ടിലാണ്. യാത്ര സുഗമമായിട്ടില്ല. ഈ പശ്ചാത്തലത്തില് തങ്ങളുടെ അസാന്നിധ്യത്തില് നിറവേറ്റേണ്ടുന്ന ഒട്ടേറെ ആവശ്യങ്ങള് അവരെ അലട്ടുന്നത് മനസ്സിലാക്കിയാണ് അസറ്റ് ഹോംസ് സലാം ദുബായ് സേവനങ്ങള്ക്ക് തുടക്കം കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു ലഭിക്കുന്ന മികച്ച പ്രതികരണം കണക്കിലെടുത്ത് മറ്റ് ഗള്ഫ് രാജ്യങ്ങളിലേയ്ക്കും സേവനം വ്യാപിപ്പിക്കാന് പരിപാടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിലെ സേവനങ്ങള്ക്ക് വിളിയ്ക്കേണ്ട നമ്പര് 055 679 5000.