ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഡ്രിങ്ക്സിന് പിരിയുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 114 റണ്‍സ് എന്ന നിലയിലാണ്. 82 റണ്‍സുമായി രോഹിത് ശര്‍മയും, 22 റണ്‍സുമായി കെ.എല്‍ രാഹുലുമാണ് ക്രീസില്‍.
തുടക്കം മുതല്‍ ശ്രദ്ധയോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ബാറ്റ് വീശിയത്. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ ബോളര്‍മാര്‍ക്ക് ആധിപത്യം സ്ഥാപിക്കാനായില്ല. മോശം ബോളുകളെ ശിക്ഷിച്ചും, അപകടകാരിയായ ബോളുകളെ ഒഴിവാക്കിയുമാണ് ഇരുവരും മുന്നേറിയത്.
ആദ്യ ഘട്ടത്തില്‍ റണ്‍സില്‍ വന്ന കുറവ് പിന്നീട് രോഹിത് നികത്തുകയായിരുന്നു. കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ രോഹിത് മികവ് കാട്ടി. സാം കറണ്‍ന്റെ ഓവറില്‍ നാല് ഫോറുകള്‍ താരം അടിച്ചു കൂട്ടി. 11 ബൗണ്ടറികളും ഒരു സിക്സും അടങ്ങി 13-ാം അര്‍ധ സെഞ്ചുറി ഇന്നിങ്സില്‍.
അതേസമയം, മറുവശത്ത് രാഹുല്‍ ക്ഷമയോടെ രോഹിതിന് പിന്തുണ നല്‍കുകയാണ്. ഇതുവരെ 104 പന്തുകള്‍ നേരിട്ട താരം 20 റണ്‍സാണ് നേടിയത്. ഇതുവരെ ഒരു ബൗണ്ടറി പോലും നേടിയിട്ടില്ല എന്ന പ്രത്യേകതയും രാഹുലിന്റെ ഇന്നിങ്സിനുണ്ട്.
ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പരുക്കേറ്റ ശര്‍ദൂല്‍ ഠാക്കൂറിന് പകരം ഇഷാന്ത് ശര്‍മ ടീമിലെത്തി.
The post India vs England 2nd Test, Day 1: രോഹിതിന് അര്‍ദ്ധ സെഞ്ചുറി; ഇന്ത്യയ്ക്ക് മികച്ച തുടക്കം appeared first on Indian Express Malayalam.