മഞ്ചേരി: മലപ്പുറം പോത്തുകല്ലിൽഅമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ പ്രജിത് കുമാറിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. പിഴ അടക്കാത്ത പക്ഷം രണ്ട് വർഷം തടവുകൂടി അനുഭവിക്കണം.
പോത്തുകൽ ഉദിരകുളം സ്വദേശി രാധാമണിയാണ് കൊല്ലപ്പെട്ടത്. 2017 ഏപ്രിൽ 10നാണ് കേസിനാസ്പദമായ സംഭവം.രാധാമണിയെബലാത്സംഗം ചെയ്യാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ വാധിച്ചെങ്കിലും കോടതിയിൽ ഇത് തെളിയിക്കാനായില്ല.
പ്രതിയുടെ പിതാവടക്കം 31 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. 28 രേഖകളും ആറ് തൊണ്ടിമുതലും അടക്കം ഹാജരാക്കി.
Content Highlights: Son sentenced to 10 years in prison for killing mother