തിരുവനന്തപുരം > സ്കൂൾ വിദ്യാർഥികൾക്കുള്ള ഭക്ഷ്യക്കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം വ്യാഴാഴ്ച വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. തിരുവനന്തപുരം അമ്പലത്തറ ഗവ. യുപി സ്കൂളിൽ നടന്ന പരിപാടിയില്
ഭക്ഷ്യമന്ത്രി ജി ആർ അനിൽ അധ്യക്ഷനാനായി. എട്ടാം ക്ലാസ് വരെയുള്ള 29. 52 ലക്ഷം വിദ്യാർഥികൾക്കാണ് കിറ്റ് ലഭിക്കുക. എൽപി വിഭ്യാർഥികൾക്ക് ആറ് കിലോ അരിയും 497 രൂപയ്ക്കുള്ള ഭക്ഷ്യസാധനവും യുപി കുട്ടികൾക്ക് 10 കിലോ അരിയും 782.25 രൂപയ്ക്കുള്ള ഭക്ഷ്യസാധനവും ലഭിക്കും.
എൽപി വിദ്യാർഥികൾക്ക്
അരി– 6 കിലോ
ചെറുപയർ– 500 ഗ്രാം
തുവരപ്പരിപ്പ്– 500 ഗ്രാം
ഉഴുന്നുപരിപ്പ്– 500 ഗ്രാം
വറുത്ത റവ– 1 കിലോ
റാഗിപ്പൊടി– 1 കിലോ
വെളിച്ചെണ്ണ– 1 ലിറ്റർ,
കടല/കപ്പലണ്ടി
മിഠായി– 100 ഗ്രാം
യുപി വിദ്യാർഥികൾക്ക്
അരി– 10 കിലോ
ചെറുപയർ– 1 കിലോ
തുവരപ്പരിപ്പ്– 500 ഗ്രാം
ഉഴുന്നുപരിപ്പ്– 1 കിലോ
വറുത്ത റവ– 1 കിലോ
റാഗിപ്പൊടി– 1 കിലോ
കടല, കപ്പലണ്ടി
മിഠായി– 100 ഗ്രാം