തിരുവനന്തപുരം > ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന നിയമസഭയിലെ ആരോഗ്യമന്ത്രിയുടെ മറുപടി സാങ്കേതിക തകരാർ മൂലം സംഭവിച്ച പിഴവ്.ചോദ്യോത്തരത്തിനുള്ള മറുപടി മന്ത്രിയുടെ ഓഫീസിൽ തയ്യാറാക്കുന്നത് രണ്ട് വിഭാഗങ്ങളിലാണ്. മറുപടിയിലെ പിഴവ് ശ്രദ്ധയിൽ വന്നപ്പോൾ തന്നെ തെറ്റ് തിരുത്താന്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു. അതേ തുടർന്ന് ഒരു വിഭാഗം മറുപടി തിരുത്തി. എന്നാല്‍ തിരുത്താത്ത രണ്ടാമത്തെ മറുപടിയാണ് സഭ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
പിഴവു സംഭവിച്ച മറുപടി പിൻവലിച്ച് തിരുത്തിയ മറുപടി പ്രസിദ്ധീകരിക്കാന്‍ സ്പീക്കര്‍ക്ക് അപേക്ഷ നല്‍കിയതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.