തിരുവനന്തപുരം > ടിപിആര്‍ എട്ടു ശതമാനത്തിൽ താഴാതെ തിയറ്ററുകള്‍ തുറക്കാനാവില്ലെന്ന് സിനിമ–സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. എന്നാൽ വിനോദ നികുതിയിൽ ഇളവ് നൽകുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8 ശതമാനത്തിന് താഴെയും തിയറ്റർ നിൽക്കുന്നിടത്ത് പോസിറ്റീവ് കേസുകൾ കുറവായാലും മാത്രമേ തിയറ്ററുകൾ തുറക്കുന്നത് പരിഗണിക്കാനാവൂ. എന്നാൽ കേസുകളുടെ എണ്ണം വർദ്ധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് തിയറ്ററുകൾ തുറക്കാൻ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.