തിരുവനന്തപുരം: ഡോളർ കടത്തുകേസ് പ്രതികളായ സ്വപ്നയും സരിത്തും മുഖ്യമന്ത്രിക്കെതിരേ മൊഴിനൽകിയ സംഭവത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ തന്റെ നിരപരാധിത്വം തെളിയിക്കണമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മറുപടി ഇല്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാതിരുന്നതെന്നും സതീശൻ പറഞ്ഞു.
പ്രതികൾ മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ മൊഴി തെളിവായി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സോളാർ കേസിൽ പ്രതി സരിത എസ്.നായരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടിക്കെതിരേ കേസെടുത്തെങ്കിൽ പിണറായി വിജയനെതിരേയും കേസെടുക്കണമെന്നായിരുന്നു വി.ഡി. സതീശൻ ആവശ്യപ്പെട്ടത്.
Content Highlights:V D Satheesan Criticises CM Pinarayi Vijayan