തിരുവനന്തപുരം
മഹാമാരിക്കിടയിലും മലയാളിക്ക് അല്ലലില്ലാത്ത ഓണം സമ്മാനിക്കാനൊരുങ്ങി കൺസ്യൂമർഫെഡ്. സംസ്ഥാനത്ത് 2000 ഓണം സഹകരണ വിപണിയാണ് ഇതിനായി തയ്യാറായത്. സബ്സിഡി നിരക്കിലുള്ള 12 ഇനത്തിനുപുറമേ പത്ത് മുതൽ 40 ശതമാനംവരെ വിലക്കുറവുണ്ടാകും.
ഇതുവഴി പൊതുവിപണിയിലെ വിലക്കയറ്റം തടയാനാകും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പ്രവർത്തനം.
വിദ്യാർഥികൾക്കുള്ള കിറ്റ് വിതരണം ഇന്നുമുതൽ ; ഓണമധുരമായി
കടലമിഠായിയും
സ്കൂൾ വിദ്യാർഥികൾക്കുള്ള ഭക്ഷ്യക്കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം വ്യാഴാഴ്ച വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. തിരുവനന്തപുരം അമ്പലത്തറ ഗവ. യുപി സ്കൂളിൽ പകൽ 12നാണ് പരിപാടി. ഭക്ഷ്യമന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും. എട്ടാം ക്ലാസ് വരെയുള്ള 29. 52 ലക്ഷം വിദ്യാർഥികൾക്കാണ് കിറ്റ് ലഭിക്കുക. എൽപി വിഭ്യാർഥികൾക്ക് ആറ് കിലോ അരിയും 497 രൂപയ്ക്കുള്ള ഭക്ഷ്യസാധനവും യുപി കുട്ടികൾക്ക് 10 കിലോ അരിയും 782.25 രൂപയ്ക്കുള്ള ഭക്ഷ്യസാധനവും ലഭിക്കും.
എൽപി വിദ്യാർഥികൾക്ക്
അരി–- 6 കിലോ
ചെറുപയർ–- 500 ഗ്രാം
തുവരപ്പരിപ്പ്–- 500 ഗ്രാം
ഉഴുന്നുപരിപ്പ്–- 500 ഗ്രാം
വറുത്ത റവ–- 1 കിലോ
റാഗിപ്പൊടി–- 1 കിലോ
വെളിച്ചെണ്ണ–- 1 ലിറ്റർ,
കടല/കപ്പലണ്ടി
മിഠായി–- 100 ഗ്രാം
യുപി വിദ്യാർഥികൾക്ക്
അരി–- 10 കിലോ
ചെറുപയർ–- 1 കിലോ
തുവരപ്പരിപ്പ്–- 500 ഗ്രാം
ഉഴുന്നുപരിപ്പ്–- 1 കിലോ
വറുത്ത റവ–- 1 കിലോ
റാഗിപ്പൊടി–- 1 കിലോ
കടല, കപ്പലണ്ടി മിഠായി–- 100 ഗ്രാം