കൊച്ചി > സംസ്ഥാന സർക്കാരിൽനിന്ന് ഇത്ര വലിയ സമ്മാനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം ഗോൾകീപ്പർ പി ആർ ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ നൽകിയ അംഗീകാരത്തിൽ ഏറെ അഭിമാനമുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റം നൽകിയതിൽ ഏറെ സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു.