തിരുവനന്തപുരം > ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയുടെ വിജയശിൽപി മലയാളി താരം പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ സമ്മാനമായി നൽകും. മന്ത്രി വി അബ്ദുറഹ്മാനാണ് മന്ത്രിസഭായോഗത്തിനുശേഷം ഇക്കാര്യം അറിയിച്ചത്.
ശ്രീജേഷിന് വിദ്യാഭ്യാസവകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് നിന്നും ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒളിമ്പിക്സിൽ പങ്കെടുത്ത മുഴുവൻ മലയാളികൾക്കും പ്രോത്സാഹനമായി അഞ്ച് ലക്ഷം രൂപയും നൽകും. മന്ത്രിസഭാ യോഗം ചർച്ചചെയ്ത് തീരുമാനമെടുക്കേണ്ടത് കൊണ്ടാണ് പ്രഖ്യാപനം നീണ്ടതെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.














