കഴിഞ്ഞ മാസം മാത്രം കേരളത്തിന് അറുപത് ശതമാനം അധിക വാക്സിൻ കേരള ഹൈക്കോടതിയെ അനുവദിച്ചു. ജനസംഖ്യാനുപാതത്തിൽ കേരളത്തിന് ജൂലൈയിൽ 39,02,580 ഡോസ് വാക്സിനാണ് അനുവദിക്കേണ്ടിയിരുന്നതെങ്കിലും 61,36,720 ഡോസ് വാക്സിൻ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ദേശീയ ശരാശരി 42 ശതമാനമാണെങ്കിലും കേരളത്തിൽ 55 ശതമാനം പേര്‍ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 22 ശതമാനം പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ രണ്ട് ഡോസ് സ്വീകരിച്ചവരുടെ നിരക്ക് 12 ശതമാനം മാത്രമാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്.
Also Read:
ആദ്യ ഡോസും രണ്ടാം ഡോസും ചേര്‍ത്ത് മൊത്തം കേരളത്തിൽ ഇതവരെ 2,21,94,304 പേര്‍ക്കാണ് വാക്സിൻ നല്‍കിയത്. കേരളത്തിന് കേന്ദ്രം അളവിൽ കുറവ് വാക്സിൻ മാത്രമാണ് നല്‍കുന്നതെന്നു കാണിച്ച് ഡോ. കെ പി അരവിന്ദൻ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്‍കിയത്. കേന്ദ്രത്തിനു വേണ്ടി അസിസ്റ്റൻ്റ് സോളിസിറ്റര്‍ ജനറലാണ് കോടതിയിൽ എതിര്‍സത്യവാങ്മൂലം നല്‍കിയത്.
Also Read:
കേരളത്തിലെ കൊവിഡ് 19 വാക്സിനേഷൻ ഫലപ്രദമല്ലെന്നും വാക്സിൻ കെട്ടിക്കിടക്കുകയാണെന്നുമുള്ള ആരോപണം തള്ളി മുൻപ് ആരോഗ്യമന്ത്രി വീണ ജോര്‍ജും രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിൽ നിന്ന് കുറഞ്ഞ അളവിൽ മാത്രം വാക്സിൻ നല്‍കുന്നതിനാൽ സ്ലോട്ടുകള്‍ ഫലപ്രദമായി നല്‍കാൻ സാധിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മൂന്നാം തരംഗം മുന്നിൽക്കണ്ട് വാക്സിനേഷൻ എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നത്.