കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും ഡോളർ കടത്തിയെന്ന് സ്വപ്നയും സരിത്തും മൊഴി നൽകിയെന്ന്കസ്റ്റംസിന്റെ കാരണം കാണിക്കൽ നോട്ടീസ്. കോൺസുലേറ്റ് ജീവനക്കാർ കൂടാതെ രാഷ്ട്രീയക്കാരും ഡോളർ കടത്തിയെന്ന് സ്വപ്ന മൊഴി നൽകിയെന്നാണ്പ്രതികൾക്ക് നൽകിയിരിക്കുന്ന കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നത്.
കാരണം കാണിക്കൽനോട്ടീസിലെ വിവരപ്രകാരം 2016ലാണ് സരിത്ത് യുഎഇ കോൺസുലേറ്റിൽ ജോലിക്ക് കയറുന്നത്. അന്നുമുതൽകോൺസുലേറ്റിലെ ഉദ്യോഗസ്ഥർ ഡോളർ കടത്തുന്നത് അറിയാമെന്നായിരുന്നു സരിത്തിന്റെ മൊഴി. കോൺസുലേറ്റിലെ കോൺസുൽ ജനറൽ അടക്കമുള്ള ആളുകളും മറ്റ് ഉദ്യോഗസ്ഥരും സംസ്ഥാന സർക്കാരിലെ മന്ത്രിമാരുമായി അടുത്ത ബന്ധം സ്ഥാപിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.
കോൺസുലേറ്റിൽ നടക്കുന്ന പരിപാടികളിലേക്ക് മന്ത്രിമാരെ ക്ഷണിക്കണമെന്നും കോൺസുൽ ജനറൽ നിർദ്ദേശം നൽകി. ഈ നിർദ്ദേശത്തെ തുടർന്നാണ് 2017ൽ ശിവശങ്കർ അടക്കമുള്ളവരുടെ നമ്പർ സംഘടിപ്പിച്ചതെന്നും സരിത്ത് പറഞ്ഞിട്ടുണ്ട്.
2017ൽ മുഖ്യമന്ത്രി യുഎഇയിൽ സന്ദർശനം നടത്തിയിരുന്നു. ഈ സന്ദർശന വേളയിൽ സെക്രട്ടറിയറ്റിൽ ഒരു പാക്കറ്റ് മറന്ന് വെച്ചിട്ടുണ്ടെന്നും പാക്കറ്റ് യുഎഇയിലേക്ക് കൊടുത്തയക്കണമെന്ന് ശിവശങ്കർ നിർദ്ദേശം ലഭിച്ചതായും സരിത്ത് പറയുന്നു. സെക്രട്ടറിയറ്റിലെ ഒരു ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്ന്സരിത്ത് ഈ പാക്കറ്റ് വാങ്ങി.ഇതിൽഎന്താണെന്നറിയാൻകോൺസുലേറ്റിലെ എക്സറേ സ്കാനറിൽ പരിശോധിച്ചെന്നും പാക്കറ്റിൽ നിറയെ ഡോളർ ആണെന്ന് മനസ്സിലാക്കിയതായുംസരിത്ത് തന്നോട്പറഞ്ഞെന്നും സ്വപ്ന മൊഴി നൽകിയതായിഷോക്കോസ് നോട്ടീസിൽ ഉണ്ട്.
അതോടൊപ്പം, മുൻ സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന്റെ വസതിയിൽ സ്വപ്ന ഭർത്താവുമായി പോവുകയും അവിടെ നിന്ന് ഒരുപെട്ടി കൈപ്പറ്റുകയും ചെയ്തുവെന്നും ഈ പെട്ടിയിലും സമാനരീതിയിൽ പണം ആയിരുന്നെന്നും മൊഴിയിൽ പറയുന്നു.
ഇത്തരത്തിൽ മൊഴി നൽകിയിരുന്നെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചിരുന്നില്ലെന്നും കാരണംകാണിക്കൽ നോട്ടീസിന്റെ അനുബന്ധമായി ചേർത്തിരിക്കുന്ന ഭാഗത്ത്വ്യക്തമാക്കിയിട്ടുണ്ട്. കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ വിദേശത്തേക്ക് പോയതിനാൽ ഇവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ഈ മൊഴി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് ഷോക്കോസ് നോട്ടീസിൽ പറയുന്നത്.
contant highlights :customs show cause notice hints about the involvement of chief minister and ex speaker in dollar smuggling case