ന്യൂഡല്‍ഹി > രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നാടകീയ രംഗങ്ങള്‍. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ സഭയുടെ പവിത്രത അംഗങ്ങള്‍ തകര്‍ത്തുവെന്നും തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും സഭാധ്യക്ഷായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. സഭാ നടപടികള്‍ ആരംഭിച്ചയുടനെ വിതുമ്പിക്കൊണ്ടായിരുന്നു വെങ്കയ്യ നായിഡുവിന്റെ പ്രസംഗം.
പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യസഭ ഇന്നും തടസ്സപ്പെട്ടു. സഭ 12 മണിവരെ നിര്‍ത്തിവെച്ചു. ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച എം പിമാര്‍ക്കെതിരെ നടപടിയുണ്ടാകും.