Also Read :
ചൊവ്വാഴ്ച മദ്യശാലകളിലെ തിരക്കിൽ ആശങ്ക ഉന്നയിച്ച് വീണ്ടും ഹൈക്കോടതി ഇടപെട്ടതോടെയാണ് ഗദ്യന്തരമില്ലാതെ സര്‍ക്കാര്‍ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. 72 മണിക്കൂര്‍ മുൻപ് എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. അതിന് പുറമെ, ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവര്‍ക്കോ ഒരു മാസം മുൻപ് കൊവിഡ് പോസിറ്റീവ് ആയ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും വാങ്ങുന്നതിന് ഇളവുണ്ട്.
പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബോര്‍ഡ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നിൽ പ്രദര്‍ശിപ്പിക്കണമെന്ന് ബിവറേജസ് കോർപ്പറേഷൻ നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന് മദ്യശാലകള്‍ക്ക് മുന്നിൽ കൂടുതൽ പോലീസ് സാന്നിധ്യവും ഉണ്ടാകും.
കടകള്‍ക്കുള്ള മാനദണ്ഡം മദ്യശാലകള്‍ക്കും ബാധകമാക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ട് ബാധകമാകുന്നില്ല. കടകളില്‍ പോകുന്നവര്‍ക്കുള്ള നിബന്ധനകള്‍ എന്തുകൊണ്ട് ബാധകമാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Also Read :
കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റോ വാക്സിൻ രേഖയോ ബാധകമാക്കണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. മദ്യം വാങ്ങേണ്ടതിനാൽ കൂടുതൽ ആളുകള്‍ വാക്സിന്‍ എടുക്കും. ഇത് സംബന്ധിച്ച് മറുപടി ഇന്ന് നൽകണമെന്നും കോടതി നിര്‍ദദ്ദേശിച്ചിരുന്നു.