തിരുവനന്തപുരം> മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശമയച്ചയാള്‍ പിടിയില്‍. കോട്ടയം സ്വദേശി അനിലാണ് അറസ്റ്റിലായത്. ക്ലിഫ് ഹൗസിലേക്ക് മൂന്നു ദിവസം മുമ്പാണ് സന്ദേശമെത്തിയത്. കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ തൃപ്പുണിത്തുറയില്‍ വെച്ചായിരുന്നു അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
തന്റെ സുഹൃത്തിന് പൊലീസ് മര്‍ദനമേറ്റെന്നും മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ മുഖ്യമന്ത്രിയെ കൈകാര്യം ചെയ്യുമെന്നായിരുന്നു അനിലിന്റെ സന്ദേശം. അതേസമയം, ക്ലിഫ് ഹൗസിലടക്കം പ്രധാന കേന്ദ്രങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ട് എന്ന സന്ദേശമയച്ച ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുമ്പായിരുന്നു ഇത്തരത്തില്‍ ഒരു ഭീഷണി സന്ദേശം എത്തിയത്.
പ്രേം രാജ് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്.സേലത്ത് നിന്ന് തമിഴ്നാട് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.