വാഹനത്തിൽ വരുത്തിയ രൂപമാറ്റത്തിനും നിയമലംഘനങ്ങൾക്കും പിഴയൊടുക്കാമെന്ന് ഇ ബുൾ ജെറ്റ് സഹോദരന്മാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ആര്‍ടി ഓഫീസില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ പിഴ എത്രയായാലും അത് ഒടുക്കാമെന്നും ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ അഭിഭാഷകൻ കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെയാണ് അറിയിച്ചിരുന്നത്.
Also Read :
അതേസമയം ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ കാരവന്റെ ആർസി റദ്ദാക്കാനുള്ള നടപടികളും നടക്കുന്നുണ്ട്. ഇതു സംബന്ധിച്ചുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് കണ്ണൂർ ആർടി ഓഫീസർ ഉണ്ണികൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു.
പൊതുമുതൽ നശിപ്പിച്ചതുൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. പൊതുമുതൽ നശീകരണം തടയൽ നിയമത്തിലെ 3(1) വകുപ്പ് പ്രകാരമാണ് കേസ്. കൃത്യം നിർവഹണം തടസപ്പെടുത്തി, മോട്ടോർവാനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി മുഴക്കി തുടങ്ങി വിവിധ വകുപ്പുകളാണ് സഹോദരങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്നത്.