Also Read :
പോലീസ് മര്‍ദ്ദനത്തിൽ നടപടി ആവശ്യപ്പെട്ടാണ് ഫോൺ സന്ദേശമെത്തിയത്. കോട്ടയത്തു നിന്നുമാണ് ഫോൺ വന്നിരിക്കുന്നത് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കോട്ടയത്ത് ഒരാള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ മുഖ്യമന്ത്രിയെ കൈകാര്യം ചെയ്യുമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. അതേസമയം, ഭീഷണി മുഴക്കിയ ആളേക്കുറിച്ച് സൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ പോലീസ് കസ്റ്റഡിയിലെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുണ്ട്.
Also Read :
കഴിഞ്ഞ ദിവസം സമാനമായ ഒരു സന്ദേശം ക്ലിഫ് ഹൗസിലേക്ക് എത്തിയിരുന്നു. ക്ലിഫ് ഹൗസിൽ അടക്കം പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു അന്ന് വന്ന ഫോണ്‍ സന്ദേശം. പിന്നീട്, ഇതുമായി ബന്ധപ്പെട്ട് മലയാളിയെ സേലത്ത് നിന്നും തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു.