ചെന്നൈ
1971 ഇന്ത്യ–- പാക് യുദ്ധത്തിലെ മുന്നണിപ്പോരാളിയായിരുന്ന കമ്മഡോർ ഗോപാൽ റാവു (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിൽവച്ചായിരുന്നു അന്ത്യം. രാജ്യം മഹാവീർ ചക്രയും വീർ സേനാ മെഡലും നൽകി ആദരിച്ചിട്ടുണ്ട്. 1971ൽ റാവുവിന്റെ നേതൃത്വത്തിലുള്ള നാവികസേനാ സംഘം കറാച്ചി തുറമുഖം തകർത്ത് പാകിസ്ഥാന്റെ മൂന്ന് യുദ്ധകപ്പൽ തകർത്തിരുന്നു. കാസർഗോഡ് പട്ണഷെട്ടി ഗോപാൽ റാവു എന്നാണ് മുഴുവൻ പേര്. മംഗളൂരുവിലാണ് ജനിച്ചത്.
ഇന്ത്യൻ നാവികസേനയുടെ പശ്ചിമ വിഭാഗമാണ് 1971ലെ യുദ്ധത്തിൽ കറാച്ചി തുറമുഖം പിടിക്കാൻ നിയോഗിക്കപ്പെട്ടത്. കാക്റ്റസ് ലില്ലി എന്ന് പേരിട്ട സൈനികനീക്കത്തിൽ കമാൻഡറായിരുന്നു ഗോപാൽ റാവു. ഗോപാൽ റാവുവും സംഘവും ഡിസംബർ നാലിന് അർധരാത്രിയിലാണ് ആക്രമണം നടത്തിയത്. പാക് സേന അന്തർവാഹിനി ഉപയോഗിച്ച് ചെറുത്തിട്ടും ഇവരെ കീഴ്പ്പെടുത്താനായില്ല.