തിരുവനന്തപുരം> അഴിമതിപ്പണവുമായി ബന്ധപ്പെട്ട വിഷയത്തിലെ തര്ക്കം കാരണമാണ് ലീഗിലുണ്ടായ പ്രതിസന്ധി എന്നത് വ്യക്തമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്. ലീഗിന്റെ കരുത്തല്ല, രാഷ്ട്രീയ നേതൃത്വമില്ലായ്മയാണ് ദൃശ്യമായത്. വസ്തുത ഇതായിരിക്കെ സിപിഐഎമ്മിനും എല്ഡിഎഫ് സര്ക്കാരിനുമെതിരെ ആക്ഷേപം ഉന്നയിച്ച് തടിതപ്പാന് ശ്രമിച്ചാലൊന്നും ലീഗ് രക്ഷപ്പെടാന് പോകുന്നില്ലെന്നും വിജയരാഘവന് മാധ്യമങ്ങളോട് വ്യക്തമാക്കി.
എല്ഡിഎഫ് സ്വീകരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ നിലപാടിന്റെ ഉദാഹരണം എന്നുള്ള നിലയിലാണവര് സിപിഐ എമ്മിനെ ആക്ഷേപിക്കുന്നത്. വളരെ വിചിത്രമാണിത്. ലീഗിന്റെ ന്യായം പറയുന്നവര്ക്ക് തന്നെ വിശദീകരിക്കാന് കഴിയാത്തതാണത്. കാണുന്നവരെ അപഹസിക്കുന്ന തരത്തിലുള്ളതാണത്. എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണയുള്ളതാണ് കേരളത്തിലെ എല്ഡിഎഫ് സര്ക്കാര്. ചന്ദ്രികയിലെ പ്രശ്നം എങ്ങനെ സിപിഐ എമ്മുമായി ബന്ധപ്പെടും. ലീഗീന് സര്ക്കാരിനോടുള്ള വിരോധം അധികാരം കിട്ടാത്തതിന്റെ നിരാശയാണെന്നും അദ്ദേഹം പറഞ്ഞു
അധികാരമില്ലാത്ത ലീഗില് തര്ക്കം എന്നത് സ്വാഭാവികമാണ്. കോണ്ഗ്രസ് നിശബ്ദമായിരിക്കുന്നു. ഭാവിയില് കോണ്ഗ്രസിലും തര്ക്കമുണ്ടാകും. യുഡിഎഫ് രൂക്ഷമായ പ്രതിസന്ധിയിലേയ്ക്ക് പോകും. യുഡിഎഫില് രൂപം കൊള്ളാന് പോകുന്ന പ്രതിസന്ധിയുടെ തുടക്കമാണ് ലീഗില് നാം ഇപ്പോള് കണ്ട തര്ക്കം. ലീഗ് ചെന്ന് പെട്ട പ്രതിസന്ധിയില് നിന്ന് കരകയറാന് ആവാതെ ഉന്നയിക്കുന്ന വാദങ്ങളെ ജനം പുച്ഛിച്ച് തള്ളുകതന്നെ ചെയ്യും.
കെ ടി ജലീല് അദ്ദേഹത്തിന് കിട്ടിയ വിശദാംശം പറഞ്ഞു. സിപിഐ എമ്മിന്റേത് എപ്പോഴും രാഷ്ട്രീയ നിലപാടുകളാണ്. ലീഗ് എന്ന് പറയുന്ന രാഷ്ട്രീയ പാര്ട്ടി അതിന്റെ നയവൈകല്യം കാരണം ചെന്ന് പെട്ട പ്രതിസന്ധിയാണിത്. അത് സംബന്ധിച്ച് അവര് അവരുടെ പ്രശ്നം കൈകാര്യം ചെയ്തുവെന്നാണ് ആദ്യം കരുതിയത്. എന്നാല്, ആ പാര്ട്ടിക്കകത്ത് പുകഞ്ഞിരുന്ന പലതരം അഭിപ്രായ വ്യത്യാസങ്ങളുടെ പ്രതിഫലനം ഇപ്പോള് പുറത്ത് വന്നിരിക്കുകയാണ്. അപ്പോള് സ്വാഭാവികമായും പ്രതികരണങ്ങള് നടത്തേണ്ടി വരുമെന്നും അദ്ദേഹം വിശദീകരിച്ചു