നിയമ ലംഘനം അനുവദിക്കില്ല. ലംഘിച്ചാൽ മുഖം നോക്കാതെ നടപടിയെടുക്കും. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read:
അതേസമയം, ലിബിനും എബിനുമെതിരെ ഗുരുതര ആരോപണവുമായി ആർടിഒ രംഗത്തെത്തി. ഓഫീസ് പരിസരത്ത് ഇരുവരും മനപ്പൂർവ്വം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തിയതിനുമാണ് പോലീസിൽ വിവരം അറിയിച്ചതെന്ന് ആർടിഒ പറഞ്ഞു.
ഇവർ ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ ടാക്സ് അടവ് കൃത്യമായിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്. വാഹനത്തിൽ നിയമ വിരുദ്ധ ആൾട്ടറേഷൻ നടത്തി. ഇതുപോലൊരു വാഹനം റോഡിൽ ഇറക്കിയാൽ അപകടമാണ്. വാഹനം പിടിച്ചെടുത്തിട്ടില്ല. അവർ ഇവിടെ കൊണ്ടിട്ടതാണ്. ഓഫീസിൽ മനപ്പൂർവ്വം സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചു. എഴുതിയ ചെക്ക് റിപ്പോർട്ട് അന്തിമമല്ലെന്നും ഇരുവർക്കും വേണമെങ്കിൽ കോടതിയിൽ പോകാമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു.