ഫാന്റ ഓംലെറ്റ്, ഫാന്റ ഫ്രൈ എന്നീ പേരുകളിൽ ലഭ്യമായ ഈ വിഭവം രണ്ട് ഘട്ടങ്ങളിലായാണ് തയ്യാറാക്കുന്നത്. ആദ്യം മൂന്ന് മുട്ട ഉപയോഗിച്ച് ബുൾസൈ (ഹാഫ് ബോയിൽ) തയ്യാറാക്കി അതിലേക്ക് വിവിധ തരം മസാലകളും ബട്ടറും പിന്തുണ ചട്ണിയും ചേർത്ത് മാറ്റിവെക്കുന്നു.
രണ്ടാമത്തെ ഘട്ടത്തിൽ പുഴുകിയ മുട്ട ചെറിയ കഷണങ്ങളായി അറിഞ്ഞ ശേഷം വിവിധ മസാലകളും എണ്ണയും ഒഴിക്കുന്നു. പിന്നീടാണ് ഫാന്റ ഒഴിക്കുന്നത്. ഇതോടെ ഈ മസാല അല്പം ചാറുപോലെയാവുന്നു. പിന്നീടതിനെ കുറുക്കിയെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റിയാണ് വിഭവം പൂർത്തിയാക്കുന്നത്. ഉത്തരേന്ത്യൻ ഭക്ഷണങ്ങളിൽ സ്ഥിരം സാന്നിധ്യമായ പാവ് (ഒരു തരം ബൺ) ചേർത്താണ് ഫാന്റ ഓംലെറ്റ് കഴിക്കുന്നത്.
ഈഷ എന്ന് പേരുള്ള ട്വിറ്റെർ പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം ഒന്നേകാൽ ലക്ഷത്തിലേറെപ്പേർ കണ്ടു കഴിഞ്ഞു. ഭക്ഷണം കഴിക്കാൻ വരുന്നവർ പറഞ്ഞതനുസരിച്ചാണ് ഫാന്റ ഓംലെറ്റ് തയ്യാറാക്കാൻ ആരംഭിച്ചത് എന്ന് കടയുടമ പറയുന്നു. ഫാന്റയ്ക്ക് പകരം തംപ്സ് അപ്പ്, പെപ്സി, സ്പ്രൈറ്റ് എന്നിങ്ങനെ ഏത് ശീതളപാനീയം ഉപയോഗിച്ചും സ്പെഷ്യൽ ഓംലറ്റ് തയ്യാറാക്കാം എന്നും കടയുടമ വ്യക്തമാക്കുന്നുണ്ട്. വെറൈറ്റി ഓംലെറ്റിന് 250 രൂപയാണ് ഈടാക്കുന്നത്.