തിരുവനന്തപുരം: രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന്റെ പേരുമാറ്റി മേജർ ധ്യാൻ ചന്ദ് പുരസ്കാരമാക്കിയ നടപടിയെ വിമർശിച്ച കോൺഗ്രസിനെതിരേ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ഖേൽരത്ന പുരസ്കാരത്തിന്റെ പേര് മാറ്റിയതിന് പിന്നാലെ ഗുജറാത്തിലെ മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റാൻ തയ്യാറുണ്ടോയെന്ന ചോദിച്ച കോൺഗ്രസുകാർക്ക് നെഹ്രു കുടുംബത്തിന്റെ പേരിലുള്ള വിവിധ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയുടെ പട്ടിക നിരത്തിയാണ് ഗോപാലകൃഷ്ണന്റെ മറുപടി.
മോദി ഇടുന്ന ചൂണ്ടയിൽ കൃത്യമായി പോയി കൊത്തുമെന്നതാണ് കോൺഗ്രസിന്റെ പ്രത്യേകത. 449 സ്ഥാപനങ്ങൾ, പദ്ധതികൾ, സ്റ്റേഡിയങ്ങൾ,ആശുപത്രികൾ തുടങ്ങിയവ നെഹ്രു കുടുംബത്തിന്റെ പേരിൽ മാത്രമായി ഇന്ത്യയിലുണ്ട്.ഒരു നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റുന്നതിനോടൊപ്പം ഈ 449 എണ്ണത്തിന്റേയും കൂടി പേര് മാറിയാൽ എങ്ങനിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഏഴു വർഷം കഴിഞ്ഞിട്ടും നിങ്ങൾക്ക് മോദിയെ മനസ്സിലായിട്ടില്ല എന്നതിൽ സഹതാപം മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ തായ്വേര് നഷ്ടപ്പെട്ട നെഹ്രു കുടുംബം ഇതോടെ ഇന്ത്യയിൽ വിസ്മൃതിയിലാകുമെന്നതിൽ സംശയമില്ല. അതിന്റെ തുടക്കമാണ് ഈ പേര് മാറ്റവും കോൺഗ്രസ്സിന്റെ വെല്ല് വിളിയും. ഇനി വിലപിക്കാനെ കോൺഗ്രസ്സിന് കഴിയുവെന്നും അദ്ദേഹം പറഞ്ഞു.
ഗോപാലകൃഷ്ണൻ നിരത്തിയ പട്ടിക
64 കേന്ദ്ര/സംസ്ഥാന ഗവൺമെന്റ് പദ്ധതികൾ
28 ടൂർണമെന്റ്കൾ/ ട്രോഫികൾ
15 സ്കോളർഷിപ്പുകൾ/ഫെലോഷിപ്പുകൾ
19 സ്റ്റേഡിയങ്ങൾ
39 ആശുപത്രികൾ
78 കെട്ടിടങ്ങൾ/റോഡുകൾ
5 വിമാനത്താവളങ്ങൾ/തുറമുഖങ്ങൾ
98 സർവ്വകലാശാലകൾ/വിദ്യാഭ്യാസ സ്ഥാപനങ്ങൾ
15 മ്യൂസിയങ്ങൾ/നാഷണൽ പാർക്കുകൾ
51 അവാർഡുകൾ
37 ഇൻസ്റ്റിറ്റിയൂഷൻസ്/ചെയറുകൾ
content highlights:b gopalakrishnan comments against congress