ടോക്യോ > ടോക്യോ ഒളിമ്പിക്സില്‍ പുരുഷന്മാരുടെ 65കിലോ ഗുസ്തിയിലെ വെങ്കലപോരാട്ടത്തില്‍ ഇന്ത്യയുടെ ബജ്രംഗ് പുനിയക്ക് ജയം. കസാഖ്സ്ഥാന്റെ ദൗലത് നിയാസ്ബെക്കോവിനെയാണ് 8-0 എന്ന ഉജ്വല സ്കോറില്‍ ബംജ്രംഗ് തോല്‍പ്പിച്ചത്.
ഇതോടെ ആറ് മെഡലുകള്‍ നേടിയ ഇന്ത്യ ലണ്ടന്‍ ഒളിമ്പിക്സിന്റെ നേട്ടത്തിനൊപ്പമെത്തി. ടോക്യോയില്‍ വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു, ഗുസ്തിയില്‍ രവികുമാര്‍ ദാഹിയ എന്നിവരാണ് ഇന്ത്യയ്ക്കായി വെള്ളി നേടിയത്. ബാഡ്മിന്റന്‍ സിംഗിള്‍സില്‍ പി.വി. സിന്ധു, ബോക്സിങ്ങില്‍ ലവ്ലിന ബോര്ഗോഹെയ്ന്, ഇന്ത്യന്‍ പുരുഷ ഹോക്കി ടീം എന്നിവര്‍ വെങ്കലവും നേടി.