കൊവിഡ് നിർദേശങ്ങൾ പാലിച്ചാകും മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുക. രാവിലെ 9 മണി മുതൽ രാത്രി 7മണിവരെ ആയിരിക്കും മദ്യശാലകളുടെ പ്രവർത്തന സമയം. ഇത് സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എക്സൈസ് പുറത്തിറക്കും.
ശനിയാഴ്ച ദിവസം ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയന്ത്രണം പിൻവലിച്ചതോടെ മദ്യശാലകൾ തുറക്കുന്നതിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. വാരാന്ത്യ ലോക്ക്ഡൗൺ നിലനിന്നിരുന്ന ആഴ്ചകളിൽ ശനിയും ഞായറും മദ്യശാലകൾ തുറന്ന് പ്രവർത്തിരുന്നില്ല.
ശനിയാഴ്ചത്തെ വാരാന്ത്യ ലോക്ക് ഡൗൺ നിയന്ത്രണം സർക്കാർ നീക്കിയിരുന്നു. ടിപിആറിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലെ കൊവിഡ് രോഗികളുടെ എണ്ണം കൂടി കണക്കാക്കിയായിരിക്കും നിയന്ത്രണങ്ങള്‍ നടപ്പാക്കുക. തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ ആയിരം പേരിൽ പത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായാൽ ഇവിടങ്ങളിൽ ട്രിപ്പിള്‍ ലോക്ക് ഡൗൺ നടപ്പാക്കും. ഇത്തരം പ്രദേശങ്ങളിൽ ഒഴികെ മറ്റെല്ലായിടത്തും ആഴ്ചയിൽ ആറു ദിവസവും കടകള്‍ തുറക്കും. രാവിലെ ഏഴു മണി മുതൽ ഒൻപതു മണി വരെ കടകള്‍ തുറക്കാനും അനുമതി നല്‍കി. കല്യാണത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 20 ആയി തുടരും.