ഏകീകൃത നിയമം എന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്ത്താഖ്, കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. വിവാഹമോചനം അനുവദിച്ച കോടതി നടപടിക്കെതിരെ കോഴിക്കോട്ടെ പ്രമുഖ ഡോക്ടറും മകനും റിയൽ എസ്റ്റേറ്റ് ഇടപാടുകാരനുമായ വ്യക്തി നൽകിയ അപ്പീൽ തള്ളിയാണ് കോടതിയുടെ നിർണായക നിരീക്ഷണം നടത്തിയത്.
ഭാര്യയുടെ ശരീരം തന്നോട് കടപ്പെട്ടിരുന്നുവെന്ന ചിന്താഗതി മുൻനിർത്തിയുള്ള അതിക്രമം പാടില്ല. ഇത്തരം സാഹചര്യം ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്കും വ്യക്തി സ്വാതന്ത്രത്തിനും മുകളിലുള്ള അതിക്രമമാണ്. ഇങ്ങനെയുള്ള കേസുകളിൽ വിവാഹ മോചനം നിഷേധിച്ച് എന്നും ദുരിതം അനുഭവിക്കണമെന്ന് കോടതിക്ക് പറയാനാകില്ലെന്നും കോടതി പറഞ്ഞു.
വിവാഹവും വിവാഹ മോചനവും ഇത്തരം ഏകീകൃത നിയമപ്രകാരം നടപ്പാക്കണം എന്നും കോടതി നിരീക്ഷിച്ചു. “വ്യക്തികൾക്ക് അവരുടെ നിയമങ്ങൾ വ്യക്തിപരമായ നിയമങ്ങൾക്കനുസൃതമായി നടത്താൻ സ്വാതന്ത്ര്യമുണ്ട്. പക്ഷേ മതേതര നിയമപ്രകാരം വിവാഹത്തിന്റെ നിർബന്ധിത വിവാഹത്തിൽ നിന്ന് അവരെ ഒഴിവാക്കാൻ കഴിയില്ല. വിവാഹവും വിവാഹമോചനവും മതേതര നിയമത്തിന് കീഴിലായിരിക്കണം. അതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. മാനുഷികമായ മനസ്സോടെ മനുഷ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു നിയമം നമുക്കുണ്ടായിരിക്കണമെന്നും കോടതി വ്യക്തമാക്കി.
വ്യക്തികൾക്ക് അവരുടെ പങ്കാളിയെ സ്വമേധയാ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും അവരുടെ ഇഷ്ടത്തിന്റെ ബന്ധം വേർപെടുത്താനോ തകർക്കാനോ അവർക്ക് സ്വാതന്ത്ര്യമില്ലെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായി.