തിരുവനന്തപുരം: നേമം പോലീസ് സ്റ്റേഷനിൽ പ്രതി സെല്ലിനകത്തിരുന്ന് മലമൂത്ര വിസർജ്ജനം നടത്തിയ ശേഷം പോലീസുകാർക്ക് നേരെ വാരിയെറിഞ്ഞു. നിരവധി കേസിലെ പ്രതിയായ നേമം സ്വദേശി ഷാനവാസാണ് സ്റ്റേഷനുള്ളിൽ പരാക്രമം കാട്ടിയത്.
മാറനല്ലൂരിലെ ഒരു വീട്ടിൽ കയറി അതിക്രമം കാട്ടിയതിനാണ് ഷാനവാസിനെ നേമം പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ സ്റ്റേഷനിൽ വെച്ച് പോലീസുകാരെ അസഭ്യം പറഞ്ഞതിന് പ്രതിയെ സെല്ലിൽ അടക്കുകയായിരുന്നു. തുടർന്ന് പ്രതി സെല്ലിനകത്ത് മലമൂത്രവിസർജ്ജനം നടത്തി അവ പോലീസുകാർക്ക് നേരെ വാരിയെറിയുക ആയിരുന്നു. പ്രതി സെല്ലിനകത്തുള്ളശുചിമുറി അടിച്ച് പൊട്ടിക്കുകയും തല സെല്ലിന്റ അഴികളിൽ ഇടിച്ച് തകർക്കാനും ശ്രമിച്ചു. തുടർന്ന് പ്രതിയുടെ കൈയിൽ വിലങ്ങണിയിക്കുകയും തലയിൽ ഹെൽമെറ്റ് ധരിപ്പിക്കുകയുമായിരുന്നു.
നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് ഷാനവാസ്. അടുത്തിടെ ലോറി ഡ്രൈവറെ തടഞ്ഞുനിർത്തി മർദിച്ച കേസിലും പ്രതിയാണ്. കഞ്ചാവ് മാഫിയാ സംഘത്തിലെ പ്രധാന ഇടപാടുകാരന് കൂടിയാണ് ഷാനവാസ്.
Content Highlights: The accused, who was locked in a cell, threw defecate to the police