തിരുവനന്തപുരം > ടോക്യോ ഒളിമ്പിക്സ് വിജയികൾക്ക് നിയമസഭയുടെ അഭിനന്ദനം. ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യയുടെ പുരുഷ ടീമിനും വാശിയേറിയ മത്സരത്തിനൊടുവിൽ നാലാം സ്ഥാനം നേടിയ വനിത ടീമിനെയും ഗുസ്തിയിൽ വെള്ളി നേടിയ രവികുമാർ ദഹിയയെയും ബോക്സിങ്ങിൽ വെങ്കലം നേടിയ ലവ്ലിന ബോർഗോഹെയ്നെയും നിയമസഭ അഭിനന്ദിച്ചു.
മലയാളിയായ പി ആർ ശ്രീജേഷ് നടത്തിയ മികച്ച സേവുകളാണ് ഹോക്കിയിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് എന്നത് അഭിമാനകരവും ആഹ്ലാദകരവുമാണ്. രാജ്യത്തിന് വേണ്ടി അഭിമാനകരമായ വിജയങ്ങൾ നേടിയ എല്ലാ കായികതാരങ്ങളെയും അഭിന്ദിക്കുന്നു. തുടർന്നും മികച്ച വിജയങ്ങൾ നേടാൻ കായികതാരങ്ങൾക്ക് കഴിയട്ടെയെന്നും നിയമസഭ ആശംസിച്ചു.