Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

പന്ത് എന്റെ സ്ഥലത്താണോ, ഞാൻ ഷോട്ടുകൾ കളിച്ചിരിക്കും: രോഹിത് ശർമ്മ

by NEWS DESK
August 6, 2021
in SPORTS
0
പന്ത്-എന്റെ-സ്ഥലത്താണോ,-ഞാൻ-ഷോട്ടുകൾ-കളിച്ചിരിക്കും:-രോഹിത്-ശർമ്മ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

നോട്ടിങ്ഹാം: പന്ത് തനിക്ക് കളിക്കാൻ സൗകര്യപ്രദമായ സ്ഥലത്താണെങ്കിൽ തന്റെ ഷോട്ടുകൾ കളിക്കുമെന്ന് രോഹിത് ശർമ്മ. ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ പുൾ ഷോട്ടിന് ശ്രമിച്ചു 36 റൺസിൽ പുറത്തായതിനോട് പ്രതികരിക്കുകയായിരുന്നു രോഹിത്.

ഇംഗ്ലണ്ട് പേസർ ഒലി റോബിൻസണിന്റെ പന്ത് രോഹിത് തന്റെ ട്രേഡ്മാർക് പുൾഷോട്ടിലൂടെ അതിർത്തി കടത്താൻ ശ്രമിച്ചപ്പോഴാണ് സാം കറന്റെ കയ്യിലെത്തിയതും പുറത്തായതും.

“നിങ്ങൾ പറഞ്ഞപോലെ അത് എന്റെ ഷോട്ടാണ്, എനിക്ക് എന്റെ ഷോട്ടുകൾ കളിക്കണം, മത്സരത്തിന്റെ ആദ്യ മണിക്കൂറിൽ നമ്മൾ കണ്ടതുപോലെ മോശം പന്തുകൾ ഒന്നും ഞങ്ങൾക്ക് ലഭിച്ചില്ല, ബോളർമാർ വളരെ അച്ചടക്കം പാലിച്ചു.” മഴമൂലം നിർത്തിവച്ച രണ്ടാം ദിനത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിൽ രോഹിത് പറഞ്ഞു.

“അതുകൊണ്ട് കിട്ടുന്ന അവസരം ഉപയോഗിക്കണം. ബോൾ അവിടെയാണെങ്കിൽ അടിക്കണം. തീർച്ചയായും മത്സരം കഴിയാറാകുമ്പോൾ പുറത്താകുന്നതിൽ വിഷമമുണ്ടാകും, പുറത്തായതിൽ എനിക്ക് അതാണ് തോന്നുന്നത്” രോഹിത് കൂട്ടിച്ചർത്തു.

A big wicket just before the lunch break! ?

Scorecard/Clips: https://t.co/5eQO5BWXUp#ENGvIND pic.twitter.com/Mi1vnwaKjY

— England Cricket (@englandcricket) August 5, 2021

രണ്ടാം ദിനം അവസാനിച്ചപ്പോൾ ഇന്ത്യ 125/4 എന്ന നിലയിലാണ്. പേസർ ജെയിംസ് ആൻഡേഴ്സണിന്റെ സ്പെലാണ് (2/15) ഇന്ത്യൻ വിക്കറ്റുകൾ പിഴുതത്. ഇന്ത്യ ഇപ്പോൾ ഇംഗ്ലണ്ട് സ്കോറിനേക്കാൾ 58 റൺസ് പിന്നിലാണ്. ആദ്യ ദിനം 183 റൺസിന് ഇംഗ്ലണ്ട് ഓൾഔട്ട് ആയിരുന്നു.

“പക്ഷേ നിങ്ങൾ നിങ്ങളുടെ ഷോട്ടുകൾ തയ്യാറായിരിക്കണം, കാരണം അവരുടെ ബോളർമാർ നല്ല അച്ചടക്കം പുലർത്തുന്നുണ്ടായിരുന്നു, അവസരം കിട്ടുന്നത് കുറവായിരുന്നു. അതുകൊണ്ട് നിങ്ങളുടെ സ്ഥലത്ത് പന്ത് വരുമ്പോൾ ആ പന്ത് അടിച്ചകറ്റണം, ഞാനും രാഹുലും ബാറ്റ് ചെയ്തപ്പോൾ അതാണ് ചെയ്തുകൊണ്ടിരുന്നത്.”

Also read: India vs England First Test Day 2: വില്ലനായി മഴ; രണ്ടാം ദിനത്തിലെ കളി ഉപേക്ഷിച്ചു

ഒന്ന് രണ്ട് ഷോട്ടുകൾ കളിക്കണമെന്ന് തോന്നിയാൽ ഞങ്ങൾ അത് കളിക്കും, ആ സമയത്ത് പുറത്തായാൽ ശരിയാണ് വിഷമമുണ്ടാകും, പക്ഷേ നിങ്ങൾക്ക് അറിയാം അങ്ങനെ പുറത്താവാനും ആവാതിരിക്കാനുമുള്ള സാധ്യത ചെറുതാണെന്ന്, ഫീൽഡറുടെ അടുത്ത് നിന്ന് ഒരു അഞ്ചടി വ്യത്യാസത്തിലാണ് പന്തെങ്കിൽ അത് വേറെ രീതിയിലും അവസാനിക്കും.”

“നമ്മൾ പോസിറ്റീവായി ചിന്തിക്കണം, അതാണ്‌ എന്റെ മനസ്ഥിതി. അത് ലഞ്ച് സമയം ആണെന്ന് എനിക്ക് അറിയാം. പക്ഷേ പന്ത് എന്റെ സ്ഥലത്താണെങ്കിൽ എനിക്ക് എന്റെ ഷോട്ടുകൾ കളിക്കണം,” രോഹിത് പറഞ്ഞു. പുറത്താകുന്നതിന് മുൻപ് രോഹിതും രാഹുലും ചേർന്ന് 97 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

The post പന്ത് എന്റെ സ്ഥലത്താണോ, ഞാൻ ഷോട്ടുകൾ കളിച്ചിരിക്കും: രോഹിത് ശർമ്മ appeared first on Indian Express Malayalam.

Previous Post

Tokyo Olympics 2020 Day 14: ഗുസ്തിയിൽ ബജ്‌റംഗ് പൂനിയ സെമിയിൽ

Next Post

നിർമ്മൽ ലോട്ടറി ഫലം: 70 ലക്ഷം സ്വന്തമാക്കി ഈ ഭാഗ്യവാൻ, ഇവർ മറ്റ് വിജയികൾ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
നിർമ്മൽ-ലോട്ടറി-ഫലം:-70-ലക്ഷം-സ്വന്തമാക്കി-ഈ-ഭാഗ്യവാൻ,-ഇവർ-മറ്റ്-വിജയികൾ

നിർമ്മൽ ലോട്ടറി ഫലം: 70 ലക്ഷം സ്വന്തമാക്കി ഈ ഭാഗ്യവാൻ, ഇവർ മറ്റ് വിജയികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.