ന്യൂഡൽഹി> നീറ്റ് പരീക്ഷക്ക് (ദേശീയ യോഗ്യത, പ്രവേശന പരീക്ഷ) സൗദി അറേബ്യയിൽ കേന്ദ്രം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ എ എം ആരിഫ് എംപിക്ക് ഉറപ്പു നൽകി.
ഏകദേശം 800 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സൗദി അറേബ്യയിൽനിന്ന് കേരളത്തിലേക്ക് വരാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രിക്ക് ആരിഫ് നിവേദനം നൽകിയപ്പോഴാണ് ഈ ഉറപ്പ് ലഭിച്ചത്