
Also Read:
രണ്ട് ദിവസം മുൻപാണ് യുവതി പരാതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഇതിനു പിന്നാലെ പരാതിയുടെ ഉള്ളടക്കം സെക്രട്ടറിയേറ്റിൽ ഊമക്കത്തായി പ്രചരിച്ചെന്നും ആരോപണവിധേയനായ നേതാവിനടക്കം കത്തിൻ്റെ പകര്‍പ്പ് കിട്ടിയെന്നുമാണ് വിവരം. സംഭവം മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെ അറിയിച്ചെന്നും മനോരമ റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തിൽ പരാതി ലഭിച്ചാൽ ഉടൻ തന്നെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് കൻ്റോൺമെൻ്റ് സ്റ്റേഷനു നല്‍കിയ നിര്‍ദേശം.
Also Read:
മുൻപും ഇതേ നേതാവിനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. എന്നാൽ സംഘടനയിലെ മറ്റു ചില ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പ്രശ്നം ഒത്തുതീര്‍പ്പാക്കി. സെക്രട്ടറിയേറ്റിൽ വനിതാ ജീവനക്കാര്‍ നേരിടുന്ന പരാതികള്‍ പരിഹരിക്കാൻ പ്രത്യേക കമ്മിറ്റി അടക്കമുള്ള സംവിധാനങ്ങള്‍ ഉള്ളപ്പോഴാണ് ഇടതുനേതാവിനെതിരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നത്.















