Tokyo Olympics 2020: ടോക്കിയോ ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. ശക്തരായ ജർമ്മനിക്ക് എതിരെ നാലിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യൻ ജയം. നാല്പത്തൊന്ന് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഹോക്കിയിൽ ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത്. ഈ ഒളിംപിക്സിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്.
ആവേശകരമായ മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ പിന്നിലായിരുന്നു ഇന്ത്യ തിരിച്ചടിച്ചാണ് വിജയം കൊയ്തത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടി. രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ടിമര് ഓറസ്, ബെനെഡിക്റ്റ് ഫര്‍ക്ക്, നിക്ലാസ് വെലെന്‍, ലൂക്കാസ് വിന്‍ഡ്ഫെഡര്‍ എന്നിവരാണ് ജർമനിക്കായി സ്കോർ ചെയ്തത്.
Also read: Tokyo Olympics: സ്വന്തം ഗ്രാമത്തില്‍ വെള്ളമില്ല, കറന്റില്ല; രവി കുമാറിന്റെ വിജയത്തിന് ഇരട്ടി മധുരം
The post Tokyo Olympics 2020: ഹോക്കിയിൽ ചരിത്രം രചിച്ച് ഇന്ത്യ; ജർമ്മനിയെ തകർത്ത് വെങ്കലം appeared first on Indian Express Malayalam.