Tokyo Olympics 2021: റിയോ ഒളിംപിക്സില്‍ ഉസൈന്‍ ബോള്‍ട്ടെന്ന ഇതിഹാസത്തിന്റെ നിഴലിലായി ചുരുങ്ങിയ കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ് ടോക്കിയോയില്‍ പൊന്‍തിളക്കം. പുരുഷന്മാരുടെ 200 മീറ്ററിലാണ് ആന്ദ്രെ നേട്ടം കൊയ്തത്. 19.62 സെക്കന്റില്‍ ഫിനിഷ് ചെയ്താന്‍ തന്റെ ആദ്യ ഒളിംപിക് സ്വര്‍ണത്തില്‍ ആന്ദ്രെ മുത്തമിട്ടത്. താരത്തിന്റെ കരിയറിലെ മികച്ച സമയവും ടോക്കിയോയില്‍ കുറിച്ചു.
അമേരിക്കയുടെ താരങ്ങളായ കെന്നി ബെഡ്നാരെക് (19.68), നോഹ ലൈൽസ് (19.74) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ടോക്കിയോയില്‍ നൂറ് മീറ്ററില്‍ അന്ദ്രെ വെങ്കലം നേടിയിരുന്നു. റിയോയിലും മൂന്നാമത്തെ മികച്ച വേഗക്കാരനാകാനെ താരത്തിന് കഴിഞ്ഞിരുന്നുള്ളു.
റിയോ ഒളിംപിക്സില്‍ ആന്ദ്രെയും ബോള്‍ട്ടും തമ്മിലുള്ള സുന്ദര നിമിഷങ്ങളും ഉണ്ടായി. 200 മീറ്റര്‍ ഹീറ്റ്സില്‍ ബോള്‍ട്ടിന് പിന്നിലായിരുന്ന ആന്ദ്രെ ഫിനിഷിങ് ലൈനിനോട് അടുത്തെത്തിയപ്പോള്‍ ബോള്‍ട്ടിനൊപ്പം എത്തി. എന്നാല്‍ ഇരുവരും പരസ്പരം നോക്കി ചിരിച്ചുകൊണ്ടാണ് ഓട്ടം പൂര്‍ത്തിയാക്കിയത്.
മത്സരത്തിന് ശേഷം അതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് ബോള്‍ട്ട് ആന്ദ്രെയോട് ചോദിച്ചു. ഞാന്‍ നിങ്ങളെ മികച്ചതാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു കനേഡിയന്‍ താരത്തിന്റെ മറുപടി. ഇരുവരും കൈകൊടുത്തു പിരിഞ്ഞു. എന്നാല്‍ ഫൈനലില്‍ ബോള്‍ട്ടിന്റെ ഒപ്പമെത്താന്‍ ആന്ദ്രെയ്ക്ക് കഴിഞ്ഞില്ല.
Also Read: Tokyo Olympics 2021: ഹോക്കി: വനിതകളും വീണു; സെമിയില്‍ അര്‍ജന്റീനയോട് തോല്‍വി
The post Tokyo Olympics: കാനഡയുടെ ബോള്‍ട്ടിന് ആദ്യ ഒളിംപിക് സ്വര്‍ണം; ചരിത്രമെഴുതി ആന്ദ്രെ ഡി ഗ്രാസ് appeared first on Indian Express Malayalam.