തിരുവനന്തപുരം > ബാംബൂ കോര്പ്പറേഷന് തൊഴിലാളികളുടെ 15 മാസത്തെ ഡി.എ കുടിശ്ശികയുടെ വിതരണം ആരംഭിച്ചു. വ്യവസായ മന്ത്രി പി രാജീവ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. 9638 പേര്‍ക്ക് 3.96 കോടി രൂപയുടെ കുടിശ്ശികയാണ് വിതരണം ചെയ്യുന്നത്.
പരമ്പരാഗത മേഖലയില്‍ തൊഴിലെടുക്കുന്ന ബാംബൂ ജീവനക്കാര്‍ക്ക് മിനിമം വേതനത്തിന്റെ ഭാഗമായി നല്‍കേണ്ട ഡി.എ 2015 മെയ് മാസം മുതല്‍ കുടിശ്ശികയായിരുന്നു. ഇതില്‍ 12 മാസത്തെ കുടിശ്ശിക കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്കി. അവശേഷിക്കുന്ന 62 മാസത്തെ കുടിശ്ശിക നല്കാന് 12 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഈ വിഹിതത്തില്‍ നിന്ന് ആദ്യ ഗഡുവായി അനുവദിച്ച 3.96 കോടി രൂപയുടെ 15 മാസത്തെ കുടിശ്ശികയാണ് ഇപ്പോള്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നത്.
ബാംബൂ കോര്പ്പറേഷന് ചെയര്മാന് കെ ജെ ജേക്കബ്, മാനേജിംഗ് ഡയറക്ടര്‍ എ എം അബ്ദുള്‍ റഷീദ്, എ സമ്പത്ത്, എന്നിവര്‍ പങ്കെടുത്തു.