ടോക്യോ > ഇടികൂട്ടിൽ നിന്ന് ഇന്ത്യയ്ക്ക് വെങ്കലം. വനിതകളുടെ ബോക്സിങ് 69 കിലോ ഗ്രാം വിഭാഗത്തിൽ ലവ്ലീന ബൊർഗോഹെയിനിലൂടെയാണ് രാജ്യത്തിന്റെ മൂന്നാം മേഡൽ നേട്ടം. സെമിയിൽ തുർക്കിയുടെ ലോക ഒന്നാം നമ്പര്‍ താരം ബുസെനസ് സുർമിനെലിയോടാണ് പരാജയപ്പെട്ടതോടെയാണ് വെങ്കലം ഉറപ്പിച്ചത്. സ്കോർ 5–-0.
പരിചയ സമ്പത്തിന്റെ കരുത്തിൽ റിങിലിറങ്ങിയ ബുസെനസിനോട് പിടിച്ചുനിൽക്കാൻ ലവ്ലീനയ്ക്കായില്ല. ഇന്ത്യയ്ക്കായി ബോക്സിങ്ങിൽ വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം മെഡൽ നേടുന്ന താരമായി ലൊവ്ലീന.
അസമില്‍നിന്ന് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ വനിത കൂടിയാണ് ലവ്ലീന.