ദുബായ്> യുഎഇ തീരത്തോടടുത്ത് കടലിൽ നിയന്ത്രണം നഷ്ടമായതായി നാല് കപ്പലിൽ നിന്ന് റിപ്പോർട്ട്. “പ്രത്യേക സംഭവ’ത്തെ തുടർന്നുള്ള സാഹചര്യത്തിലാണ് നിയന്ത്രണം നഷ്ടമായതെന്നാണ് വിവരം. എന്നാൽ കപ്പലുകളെ ആക്രമിച്ച് തട്ടിയെടുത്തതാകാമെന്ന് ബ്രിട്ടീഷ് നാവികസംഘം ആരോപിച്ചു.
ഒമാൻ തീരത്ത് ഫുജൈറ ഭാഗത്താണ് സംഭവം. എണ്ണക്കപ്പലുകളായ ക്യൂൻ ഇമാത, ഗോൾഡൻ ബ്രില്യന്റ്, ജഗ് പൂജ, അബിസ് എന്നിവയിൽനിന്ന് ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ട്രാക്കർ വഴി ഒരേ സമയം “നിർദേശത്തിന് വിധേയമല്ല’ എന്ന് അറിയിക്കുകയായിരുന്നു.
അഞ്ചു ദിവസം മുമ്പ് ഒമാന് തീരത്ത് ഒരു എണ്ണ ടാങ്കറിന് നേരെയുണ്ടായ ഡ്രോണ് ആക്രമണത്തില് രണ്ട് പേര് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം