തിരുവനന്തപുരം
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. രാജ്യത്തെ വിജയശതമാനം 99.04. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന തിരുവനന്തപുരം മേഖല 99.99 ശതമാനം വിജയവുമായി വീണ്ടും രാജ്യത്ത് ഒന്നാമത്. ബംഗളൂരുവും (99.96) ചെന്നൈ (99.94)യുമാണ് തൊട്ടുപിന്നിൽ. കഴിഞ്ഞ വർഷവും തിരുവനന്തപുരത്തിനായിരുന്നു ഒന്നാംസ്ഥാനം.
കേന്ദ്രീയ വിദ്യാലയങ്ങളിൽ 100 ശതമാനമാണ് വിജയം. പെൺകുട്ടികളിൽ 99.24 ശതമാനവും ആൺകുട്ടികളിൽ 98.89 ശതമാനവും വിജയിച്ചു. 57,824 വിദ്യാർഥികൾ 95 ശതമാനത്തിലധികം മാർക്ക് നേടി. 90നും 95നുമിടയിൽ മാർക്ക് നേടിയ 20,096 പേരുണ്ട്. 16,639 പേരുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. വിദേശത്ത് 99.92 ആണ് വിജയശതമാനം.
ഫലം https://cbseresults.ni c.in, cbse.gov.in ലിങ്കുകളിൽ ലഭിക്കും. പരീക്ഷ നടത്താതെ പ്രാക്ടിക്കൽ, യൂണിറ്റ് ടെസ്റ്റുകൾ, പ്രീ-ബോർഡുകൾ, മിഡ് ടേമുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം.