കൊച്ചി > പിഎസ്സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. ലക്ഷക്കണക്കിനാളുകള് പുറത്ത് നില്ക്കുമ്പോള് ഇനിയും റാങ്ക് പട്ടികകളുടെ കാലാവധി നീട്ടേണ്ട ആവശ്യമുണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞു.
കഴിഞ്ഞ ദിവസം എല്എസ്ജി പട്ടികയിലുള്ള റാങ്ക് ഹോള്ഡറുടെ ഹര്ജിയില് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല് പിഎസ്സി റാങ്ക് പട്ടികയുടെ കാലാവധി സെപ്തംബര് അവസാനം വരെ ദീര്ഘിപ്പിച്ചിരുന്നു. ഇതിനെതിരെ പിഎസ്സി നല്കിയ ഹര്ജിയിലാണ് ഹൈക്കോടതി കാലാവധി നീട്ടിയത് റദ്ദാക്കിയത്
റാങ്ക് ലിസ്റ്റ് നീട്ടുന്ന കാര്യത്തില് ട്രൈബ്യൂണലിന് ഇടപെടാനാകില്ലെന്നും ട്രൈബ്യൂണലിന്റെ വിധി സ്റ്റേ ചെയ്യണമെന്നും പിഎസ്സി ഹൈക്കോടതിയില് വാദിച്ചു. പുതിയ നിയമനങ്ങള്ക്കുള്ള നടപടികള് പുരോഗമിക്കുകയാണെന്നും പിഎസ്സി ഇന്ന് കോടതിയെ അറിയിച്ചു.