തിരുവനന്തപുരം
നാനൂറ്റിതൊണ്ണൂറ്റി മൂന്ന് റാങ്ക് പട്ടികയുടെ കാലാവധി ബുധനാഴ്ച അവസാനിക്കുമ്പോൾ പരമാവധി പേർക്ക് നിയമനം നൽകി പബ്ലിക് സർവീസ് കമീഷൻ. പ്രധാനപ്പെട്ട തസ്തികകളിൽ മാത്രം മുപ്പതിനായിരത്തോളം പേർക്കാണ് നിയമന ശുപാർശ അയച്ചത്. 493 തസ്തികയുടെ കാലാവധി ആഗസ്ത് നാലുവരെ നീട്ടി ഫെബ്രുവരിയിലാണ് സംസ്ഥാന സർക്കാൻ ഉത്തരവിറക്കിയത്.
എൽഡി ക്ലർക്ക് തസ്തികയിൽ മാത്രം 10,632 പേർക്ക് നിയമനശുപാർശ അയച്ചു. റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ ഫെബ്രുവരി അഞ്ചിനുശേഷം ഈ തസ്തികയിൽ രണ്ടായിരത്തോളം പേരെയാണ് നിയമിച്ചത്. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (എൽജിഎസ്) റാങ്ക് പട്ടികയിൽനിന്ന് 7470 പേർക്ക് നിയമനശുപാർശ ലഭിച്ചു. സ്റ്റാഫ് നേഴ്സ് (ആരോഗ്യവകുപ്പ്) വിഭാഗത്തിൽ എല്ലാ ജില്ലയിലുമായി 2455 പേർക്ക് നിയമനശുപാർശ അയച്ചു. സിവിൽ സപ്ലൈസ് കോർപറേഷനിലെ അസി. സെയിൽസ്മാൻ തസ്തികയിൽ 2428 പേരെ നിയമിച്ചു. വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ 702 പേരെയാണ് നിയമിച്ചത്.
സാധാരണ ഒരു പിഎസ്സി റാങ്ക് പട്ടികയുടെ കാലാവധി ഒരു വർഷമാണ്. ഇതിനിടയിൽ പുതിയ പട്ടിക നിലവിൽ വന്നില്ലെങ്കിൽ അത് പ്രസിദ്ധീകരിക്കുന്നതുവരെയോ മൂന്നു വർഷമോ പട്ടികയ്ക്ക് കാലാവധിയുണ്ടാകും. ഇതിൽ ആദ്യം ഏതാണോ അതനുസരിച്ചാകും കാലാവധി നിശ്ചയിക