ടോക്കിയോ: ടോക്കിയോ ഒളിംപിക്സിൽ വനിതകളുടെ ഡിസ്കസ് ത്രോ മത്സരത്തിൽ ഇന്ത്യയുടെ കമൽപ്രീത് കൗർ ഫൈനലിൽ. യോഗ്യതാ റൗണ്ടിൽ മൂന്നാം ശ്രമത്തിൽ 64 മീറ്റർ എറിഞ്ഞാണ് ഫൈനലിൽ എത്തിയത്. യോഗ്യതാ റൗണ്ടില്‍ രണ്ടാമതായിരുന്നു കമൽപ്രീത് കൗൾ. ആദ്യ ശ്രമത്തില്‍ 66.42 എറിഞ്ഞ അമേരിക്കന്‍ താരം വലേറി ഓള്മാന് ആയിരുന്നു മുന്നിൽ.
ഫൈനൽ മത്സരം ആരംഭിച്ചെങ്കിലും മഴ മൂലം നിർത്തിവെച്ചിരിക്കുകയാണ്. ഫൈനലിലെ ആദ്യ അവസരത്തിൽ 61.62 എറിഞ്ഞ കൗർ ഏഴാമതാണ്. രണ്ടാം അവസരം ഫൗൾ ആയതിനു പിന്നാലെയാണ് മഴ എത്തിയത്. 68.98 എറിഞ്ഞ അമേരിക്കയുടെ വലേറി ഓൾമാൻ ആണ് ഒന്നാമത്.
ആദ്യ യോഗ്യതാ റൗണ്ടില്‍ ആറാം സ്ഥാനത്തെത്തിയ മറ്റൊരു ഇന്ത്യൻ താരം സീമ പൂനിയ യോഗ്യത ലഭിക്കാതെ പുറത്തായിരുന്നു. 60.57 മീറ്ററാണ് സീമ എറിഞ്ഞത്.
അതേസമയം, ഹോക്കിയിൽ പുരുഷ ടീമിന് പിന്നാലെ ഇന്ത്യൻ വനിതാ ടീമും സെമിയിൽ കടന്നു. കരുത്തരായ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. പെനാലിറ്റി കോര്‍ണറില്‍ നിന്ന് ഗുര്‍ജിത്ത് കൗറാണ് ഇന്ത്യക്കായി ഗോൾ നേടിയത്.
Also read: Tokyo Olympics 2020: സ്വര്‍ണമെഡല്‍ പങ്കിട്ടു; ബാര്‍ഷിം-ടാംബേരി സൗഹൃദത്തിന് കൈയടിച്ച് ലോകം
The post Tokyo Olympics 2020: കമൽപ്രീത് കൗൾ ഡിസ്കസ് ത്രോ ഫൈനലിൽ appeared first on Indian Express Malayalam.